കു​തി​രാ​നി​ൽ തു​ര​ങ്ക​പ്പാ​ത നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ;  നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​ത് ഇ​ട​തു​വ​ശ​ത്തു​ള്ള തു​ര​ങ്കം

ആ​ല​ത്തൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ കു​തി​രാ​നി​ലെ തു​ര​ങ്ക​പ്പാ​ത​യു​ടെ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. വ​ടക്ക​ഞ്ചേ​രി​ – മ​ണ്ണു​ത്തി ആ​റു​വ​രി​പ്പാത​യി​ൽ കു​തി​രാ​നി​ലെ ര​ണ്ടു തു​ര​ങ്ക​പ്പാത​ക​ളി​ലൊ​ന്നി​ന്‍റെ നി​ർ​മാ​ണ​മാ​ണ് അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യ​ത്.
920 മീ​റ്റ​ർ നീ​ള​ത്തിലും 14 മീ​റ്റ​ർ വീ​തി​യിലും 10 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​മാ​യി നി​ർ​മി​ക്കു​ന്ന ര​ണ്ടു തു​ര​ങ്ക​ങ്ങ​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ഒ​ന്നി​ന്‍റെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളാ​ണ് തീ​ർ​ന്നു​വ​രു​ന്ന​ത്. പാ​ല​ക്കാ​ടുനി​ന്ന് തൃ​ശൂ​രി​ലേ​ക്കു പോ​കു​ന്ന ഭാ​ഗ​ത്തെ ഇ​ട​തു​വ​ശ​ത്തു​ള്ള തു​ര​ങ്ക​മാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​ത്. വ​ലതു​വ​ശ​ത്തെ തു​ര​ങ്ക​ത്തി​ന്‍റെ നി​ർ​മാ​ണ​വും ന​ട​ന്നു​വ​രു​ന്നു.

ഒ​രു തു​ര​ങ്ക​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ആ​രം​ഭി​ച്ച​തി​നു ശേ​ഷ​മാ​കും ര​ണ്ടാ​മ​ത്തെ തു​ര​ങ്ക​ത്തി​ന്‍റെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കു​ക. തു​ര​ങ്ക​ത്തി​ന്‍റെ മ​റു​ഭാ​ഗ​ത്ത് റോ​ഡി​നു താ​ഴ്ച വ​രു​ത്തേ​ണ്ട​തി​നാ​ലാ​ണ് ഒ​രു തു​ര​ങ്കം വ​ഴി​യു​ള്ള ഗ​താ​ഗ​തം ആ​ദ്യം തു​ട​ങ്ങു​ന്ന​ത്. തു​ര​ങ്കം ര​ണ്ടും തു​റ​ന്നാ​ലും ഇ​രു​ന്പു​പാ​ലം മു​ത​ൽ​ തു​രങ്കം ​അ​വ​സാ​നി​ക്കു​ന്ന ഭാ​ഗം വ​രെ​യു​ള്ള നി​ല​വി​ലെ റോ​ഡ് അ​തേ​പ​ടി നി​ല​നി​ർ​ത്തു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

വ​ട​ക്ക​ഞ്ചേ​രി- മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ 2014 ഒ​ക്ടോ​ബ​റി​ലാ​ണ് ആ​രം​ഭി​ച്ച​ത്. 2016 മേ​യ് 13നാ​ണ് തു​ര​ങ്ക​ങ്ങ​ളു​ടെ നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. കെഎംസി എ​ന്ന ക​ന്പ​നി​യാ​ണ് റോ​ഡ് നി​ർ​മാ​ണം ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്.

Related posts