സൂക്ഷിച്ചാൽ ദു:ഖിക്കേണ്ടിവരില്ല..! കാലാ വസ്ഥ വ്യതിയാനം മൂലം കൂട്ടനാട് പാരി സ്ഥിതിക ദുരന്തത്തിന്‍റെ രക്തസാക്ഷിയായി മാറു മെന്ന് ഡോ.കെ.ജി പത്മകുമാർ

KUTTANADU-Lആലപ്പുഴ: കാലാവസ്ഥാ വ്യതിയാനം ഏറ്റവും രൂക്ഷമായി ബാധിക്കുന്ന ഭൂപ്രദേശമായി കുട്ടനാട് മാറുമെന്ന് കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ. കെ.ജി. പത്മകുമാര്‍. സമുദ്രനിരപ്പിനു താഴെയുള്ള കുട്ടനാട് ഒരു പാരിസ്ഥിതിക ദുരന്തത്തിന്റെ രക്തസാക്ഷിയായി മാറാനുള്ള സാധ്യത മുന്നില്‍ കണ്ട് ജാഗ്രത പുലര്‍ത്തണം. മണ്ണിന്റെ തനിമയെ നശിപ്പിക്കുന്ന കൃഷിരീതികള്‍ കുട്ടനാടിനെ തരിശു ഭൂമിയാക്കുന്നത് തടയാനും വേണ്ടത്ര ഇടപെടലുകള്‍ ആവശ്യമാണെന്നും ഇക്കാര്യത്തില്‍ പുതിയ തലമുറയുടെ ശ്രദ്ധ അനുപേക്ഷണീയമാണെന്നും അദ്ദേഹം പറഞ്ഞു.

കുട്ടനാട് ഇന്റഗ്രല്‍ ഡവലപ്‌മെന്റ് സൊസൈറ്റി സംഘടിപ്പിച്ച യുവജന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ. പത്മകുമാര്‍. കിഡ്‌സ് പ്രസിഡന്റ് ടോം ജോസഫ് മലയാമ്പുറം അധ്യക്ഷത വഹിച്ചു. ഡോ. നെടുമുടി ഹരികുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഫാ. ജോസ് കൂലിപ്പുരയ്ക്കല്‍, പ്രദീപ് കൂട്ടാല, പി.ഡി. ജോസഫ് പാലയ്ക്കല്‍, ജോസ് അക്കരക്കളം, പി.എം. കുര്യന്‍, ഫാ. സിറിയക് തുണ്ടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts