ഉപ്പും മുളകും നിറഞ്ഞ ലച്ചുവിന്റെ വിശേഷങ്ങളറിയാം; ജൂഹി റസ്തഗി എന്ന രാജസ്ഥാനി പെണ്‍കുട്ടി ലച്ചുവായ കഥ ഇങ്ങനെ…

LACHU600ജൂഹി ചൗളയെന്നു കേട്ടിട്ടുണ്ട്, ആരാണീ ജൂഹി റസ്തഗി പുതിയ ഏതെങ്കിലും ബോളിവുഡ് നടിയാണെന്നു വിചാരിച്ചാല്‍ തെറ്റി. പിന്നെയാരെന്നല്ലേ, ഉപ്പും മുളകും എന്ന സീരിയലിലൂടെ നമ്മുടെ മനസില്‍ ഇടം നേടിയ ലച്ചുവാണ്  ഈ കിടിലോല്‍ക്കിടിലന്‍ പേരിന്റെ ഉടമ. ഈ പേരു വന്നതിനും കാരണമുണ്ട്. പാതി മലയാളിയാണ് ഈ കൊച്ചു മിടുക്കി മനസു തുറക്കുകയാണ്.

ഉപ്പും മുളകിന്റെയും ഡയറക്ടര്‍ ആര്‍.ഉണ്ണികൃഷ്ണന്റെ മകന്‍ തന്റെ ക്ലാസ്‌മേറ്റായിരുന്നെന്നും അതു വഴിയാണ് താന്‍ സീരിയലിലെത്തുന്നതെന്ന് ജൂഹി പറയുന്നു. ഒരു ദിവസം അവന്റെ ബര്‍ത്ത്‌ഡേയ്ക്ക് പോയപ്പോഴാണ് ഉണ്ണികൃഷ്ണന്‍ തന്നെ കാണുന്നതെന്നും ജൂഹി പറഞ്ഞു. തന്നെപോലെ തന്നെയാണ് ലച്ചുവും. വഴക്കാളിയാണ്, മടിച്ചിയാണ്. ഒരു എണ്‍പത് ശതമാനത്തോളം ഞാന്‍ തന്നെയാണ് ലച്ചുവും.
LACHU1
”ഇവിടെ വന്നപ്പോള്‍ എന്നോട് ഉണ്ണി സാര്‍ ആദ്യം പറഞ്ഞത് അഭിനയിക്കുകയേ വേണ്ട എന്നാണ്. വീട്ടില്‍ എങ്ങനെയാണോ അത് പോലെ നിന്നാല്‍ മതി, വീട്ടില്‍ അച്ഛനോട് എങ്ങനെ സംസാരിക്കുന്നു, അമ്മയോട് എങ്ങനെ സംസാരിക്കുന്നു, ചേട്ടനോട് എങ്ങനെ ഇടപഴകുന്നു, അത് പോലെ സീരിയലിലും ചെയ്താല്‍ മതി എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. എന്നിരുന്നാലും ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഞാന്‍ ചെയ്താല്‍ ശരിയാകുമോ, ഇല്ലെയോ എന്നൊക്കെയുള്ള പേടി ഉണ്ടായിരുന്നു. 34 ടേക്ക് വരെ പോയിട്ടുണ്ട് ആദ്യം. ഇപ്പോള്‍ ചിലത് ഒറ്റ ടേക്കില്‍ ശരിയാവും, കൂടി പോയാല്‍ 6 ടേക്ക്. അതില്‍ കൂടുതല്‍ പോവില്ല”. ലച്ചു പറയുന്നു

വീട്ടില്‍ നിന്നു കിട്ടുന്നതിലും ഇരട്ടി സ്‌നേഹമാണ് സെറ്റില്‍ നിന്നും ലഭിക്കുന്നതെന്ന് ലച്ചു പറയുന്നു. സെറ്റില്‍ സമപ്രായക്കാരനായ വിഷ്ണു(റിഷി)യുമായാണ് കൂടുതല്‍ കമ്പനിയെന്നും ലച്ചു പറയുന്നു. ഡയറക്ടര്‍, ശിവ, കേശു ഇവരുമായും നല്ല അടുപ്പം സൂക്ഷിക്കുന്നുവെന്നും ലച്ചു വ്യക്തമാക്കി. ഈ സീരിയലിലൂടെയാണ് തന്നെ ആളുകള്‍ തിരിച്ചറിഞ്ഞതെന്നും പുറത്തുവച്ച് ആളുകള്‍ കാണുമ്പോള്‍ അടുത്തുവന്ന് സംസാരിക്കാറുണ്ടെന്നും ലച്ചു പറയുന്നു. സീരിയലിലെ പോലെ അനിയത്തിയും അനിയനും വേണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും  ലച്ചു പറയുന്നു.
UPPU
പ്ലസ്ടുവില്‍ പഠിക്കുമ്പോഴാണ് ഈ സീരിയലില്‍ എത്തുന്നത്. അവിടെവച്ച് പഠിത്തം നിര്‍ത്തി. ഉപ്പും മുളകും കഴിഞ്ഞാല്‍ പിന്നെ അഭിനയിക്കില്ലെന്നാണ് ലച്ചുവിന്റെ തീരുമാനം. നിക്ക് ആകെ 18 വയസ്സ് ആയുള്ളു. ഇപ്പോള്‍ ഉണ്ടാകുന്നത് എക്‌സപീരിയന്‍സസ് ആണ്. ഇനി സിനിമയില്‍ പോയാലും ഇതേ എക്‌സ്പീരിയന്‍സസ് തന്നെയാണ് ഉണ്ടാവാന്‍ പോകുന്നത്. ലച്ചു വ്യക്തമാക്കുന്നു.

” ഇനി പഠിക്കാനും, ഒരു ജോലി സമ്പാദിക്കാനുമൊക്കെയാണ് താല്‍പര്യം. അങ്ങനെ ഒരു സാധാരണ ജീവിതം നയിക്കാന്‍ ആണ് ഇഷ്ടം. ഇപ്പോള്‍ ഉള്ള ലൈഫ് മിസ്സ് ചെയ്യുമോ എന്ന് ചേദിച്ചാല്‍ മിസ്സ് ചെയ്യുമായിരിക്കും. പക്ഷേ കുറേ ഓര്‍മ്മകള്‍ ഉണ്ട് എനിക്ക്. അത് മതി ഇനി. മുമ്പ് ഫാഷന്‍ ഡിസൈനിംഗ് ചെയ്തത് പകുതിയ്ക്ക് നിര്‍ത്തി. ഇനി എയര്‍പ്പോര്‍ട്ട് മാനേജ്‌മെന്റ് പഠിക്കാനാണ് എന്റെ താല്‍പര്യം. പിന്നെ ഞങ്ങള്‍ക്ക് സ്വന്തമായി ഒരു ഷോപ്പ് ഉണ്ട്. അത് നോക്കി നടത്താനും സഹായിക്കണം.” ലച്ചു പറയുന്നു.

ലച്ചുവിന്റെ അച്ഛന്‍ രാജസ്ഥാനിയാണ്. അമ്മ മലയാളിയും. ഒരു ചേട്ടനുണ്ട്. കുടുംബത്തിന്റെ കൂടെ ചെലവഴിക്കാന്‍ സമയം കിട്ടുന്നില്ലെന്നാണ് ലച്ചുവിന്റെ പരാതി. ഇനി ഇവരിലൊരാളായി സാധാരണ ജീവിതം നയിക്കണമെന്ന ആഗ്രഹവും ഈ രാജസ്ഥാനി-മലയാളി സുന്ദരിക്കുട്ടിയ്ക്കുണ്ട്.

Related posts