അച്ഛന്‍ നഷ്ടപ്പെട്ട മൂന്നു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് അമ്മ കാമുകനൊപ്പം കോടതിയുടെ പടിയിറങ്ങി; കുട്ടികള്‍ കരഞ്ഞുകൊണ്ട് അമ്മയുടെ പുറകെയും, കാഞ്ഞങ്ങാട്ട് നടന്നത് ഏവരുടെയും കണ്ണു നിറയ്ക്കും

sexകാമം തലയ്ക്കു പിടിച്ചാല്‍ സ്വന്തം മക്കളെ പോലും തള്ളിക്കളയുന്ന സ്ത്രീകളുടെ ലോകമാണിതെന്നു തെളിയിക്കുന്ന സംഭവമാണ് കാസര്‍ഗോഡ് അരങ്ങേറിയത്. നൊന്തു പ്രസവിച്ച മൂന്നു കൊച്ചുകുട്ടികളെ ഉപേക്ഷിച്ച് അമ്മ കാമുകനൊപ്പം സ്ഥലംവിട്ടു. അച്ഛന്‍ നഷ്ടപ്പെട്ട മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് മുപ്പതുകാരിയായ അമ്മ കോടതിയില്‍വച്ച് കാമുകന്റെ കൈപിടിച്ച് നടന്നുപോയി. കുട്ടികള്‍ മൂവരും കരഞ്ഞുകൊണ്ട് പിറകെ ഓടിയെങ്കിലും അവരെ തള്ളിമാറ്റി യുവതി കാമുകനൊപ്പം പോയി. മടിക്കൈ കുണ്ടറ സ്വദേശിനിയാണ് ബാനം കോട്ടപ്പാറക്കാരനായ യുവാവിനൊപ്പം കോടതിയുടെ പടിയിറങ്ങിയത്.

കഴിഞ്ഞ മെയ് ഏഴിന് രാവിലെ വയറുവേദന ഉണ്ടെന്നു പറഞ്ഞാണ് ശ്രീജ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് പോയി. വീട്ടിലേക്ക് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുവീട്ടിലും, മറ്റ് വീടുകളിലും അന്വേഷിച്ചെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഒടുവില്‍ സഹോദരന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടയില്‍ യുവതി യുവാവിനൊപ്പം ഉണ്ടെന്ന് വിവരം ലഭിക്കുകയും പോലീസ് ഇവരെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. മക്കളെ ഒപ്പം കൂട്ടാന്‍ താത്പര്യമില്ലെന്നും യുവാവിനൊപ്പം കഴിയാനാണ് ആഗ്രഹമെന്നും ശ്രീജ അറിയിച്ചതിനെ തുടര്‍ന്ന് കോടതി അവരുടെ സ്വന്തം ഇഷ്ടത്തിന് വിടുകയായിരുന്നു.

Related posts