മകളെ കാമുകനില്‍ നിന്ന് രക്ഷിക്കാന്‍ കാമുകിയുടെ കൊടുംക്രൂരത, മകളുടെ കൂട്ടു കാരിക്ക് കാമുകനെ പരിചയപ്പെടുത്തിയത് മകനെന്ന പേരില്‍, കാക്കനാട് പിടിയിലാ യവരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

k-2കഴിഞ്ഞദിവസമാണ് കാക്കനാടുനിന്നും ഒരു യുവാവിനെ പോലീസ് അതിസാഹസികമായി അറസ്റ്റു ചെയ്തത്. പോലീസിനെ കണ്ട് കിണറ്റില്‍ ചാടാന്‍ ഒരുങ്ങിയ യുവാവിനെ അതിസാഹസികമായി പോലീസ് പിടിക്കുകയായിരുന്നു. പറവൂരിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനായിരുന്നു അറസ്റ്റ്. മഞ്ഞുമ്മല്‍ സ്വദേശി വിവേക് വര്‍ഗീസായിരുന്നു പിടിയിലായത്. ഇയാള്‍ക്കെതിരേ അഞ്ചോളം കേസുകള്‍ വിവിധ സ്‌റ്റേഷനുകളിലായി നിലവിലുണ്ട്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍.

പറവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനാണ് വിവേക് ഇപ്പോള്‍ അറസ്റ്റിലായത്. ഇയാളുടെ കാമുകിയായ പരസ്യസ്ഥാപന ഉടമയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസ് സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ രാഷ്ട്രദീപികയോട് പറയുന്നതിങ്ങനെ- എളമക്കരയില്‍ പരസ്യസ്ഥാപനം നടത്തുന്ന യുവതിയുടെ ഡ്രൈവറാണ് വിവേക്. ഇതിനിടയില്‍ ഇരുവരും തമ്മില്‍ പ്രണയത്തിലായി. യുവാവിനെക്കാള്‍ പ്രായക്കൂടുതലുണ്ട് വിവാഹമോചിതയായ യുവതിക്ക്. ഇവര്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത മകളുമുണ്ട്. കാമുകിയുടെ മകളുമായി ഇയാള്‍ പ്രണയത്തിലായി. വിവേക് മകളെ ഒരുവര്‍ഷമായി പീഡിപ്പിക്കുകയായിരുന്നു. ഇത് മനസിലാക്കിയ യുവതി മകളെ വിവേകില്‍നിന്ന് അകറ്റാന്‍ ശ്രമിച്ചു.

ഇതിനായി മകളുടെ കൂട്ടുകാരിയായ പറവുര്‍ സ്വദേശിനിയെ വിവേകിന് പരിചയപ്പെടുത്തി കൊടുത്തു. വിവേക് തന്റെ മകളെ കൈവിടുന്നതിനുവേണ്ടിയായിരുന്നു ഇത്. സ്വന്തം മകനെന്ന് പരിചയപ്പെടുത്തിയായിരുന്നു പെണ്‍കുട്ടിക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. വിവേകുമായി സംസാരിക്കാന്‍ യുവതി പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണും വാങ്ങി നല്‍കിയിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയെ ഇറക്കിക്കൊണ്ടുവന്ന് വിവിധയിടങ്ങളില്‍ താമസിപ്പിച്ച് പീഡിപ്പിച്ചത്. യുവതിയെയും വിവേകിനെയും കൂടുതല്‍ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്.

Related posts