കൊച്ചി പഴയ കൊച്ചിയല്ല..! രാജ്യത്തെ ലഹരി സംബന്ധിയായ കേസുകളിൽ 2-ാം സ്ഥാനം കൊച്ചിക്ക്; ലഹരി ഉപയോഗ വർധനയ്ക്ക് കാരണം മദ്യനിരോധനമല്ലെന്ന് ഋഷിരാജ്

rishirajsingകൊ​ച്ചി: ല​ഹ​രി മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം സം​സ്ഥാ​ന​ത്തു വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ദ്യ​നി​യ​ന്ത്ര​ണ​മാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​യാ​നാ​കി​ല്ലെ​ന്നും എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സിം​ഗ്. ഇ​തേ​ക്കു​റി​ച്ചു പ​ഠി​ക്കാ​നാ​യി എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഒ​രു വി​ദ​ഗ്ധ​സ​മി​തി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ങ്ങ​ളാ​യി നി​രോ​ധി​ത ല​ഹ​രി മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം ക്ര​മാ​തീ​ത​മാ​യി കൂ​ടു​ക​യാ​ണ്. 2014ൽ 900 ​ല​ഹ​രി മ​രു​ന്ന് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​പ്പോ​ൾ ഈ​വ​ർ​ഷം ഇ​ത് 4000 ആ​യി. രാ​ജ്യ​ത്തെ ല​ഹ​രി സം​ബ​ന്ധി​യാ​യ കേ​സു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് കൊ​ച്ചി​യാ​ണ്. എ​ന്നാ​ൽ കേ​സു​ക​ളു​ടെ ക​ണ​ക്കു​ക​ൾ മാ​ത്രം അ​ടി​സ്ഥാ​ന​മാ​ക്കി ഉ​പ​യോ​ഗ​ത്തി​ന്‍റെ വ്യാ​പ്തി തീ​രു​മാ​നി​ക്കാ​നാ​വി​ല്ല. പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും കൃ​ത്യ​മാ​യി കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​റി​ല്ലെ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലേ​ക്കു​ള്ള ക​ഞ്ചാ​വി​ന്‍റെ 95 ശ​ത​മാ​ന​വും എ​ത്തു​ന്ന​ത് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നാ​ണ്. ആ​ന്ധ്ര പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന തു​ട​ങ്ങി​യ​യി​ട​ങ്ങ​ളി​ലൊ​ക്കെ വി​പു​ല​മാ​യ ക​ഞ്ചാ​വ് കൃ​ഷി ന​ട​ക്കു​ന്നു​ണ്ട്. ഇ​ത് ത​മി​ഴ്നാ​ട്ടി​ലേ​ക്കും തു​ട​ർ​ന്നു കേ​ര​ള​ത്തി​ലേ​ക്കും ക​ട​ത്തു​ന്നു. കേ​ര​ള അ​തി​ർ​ത്തി​യി​ൽ വ​ലി​യ അ​ള​വി​ൽ എ​ത്തു​ന്ന ക​ഞ്ചാ​വ് വി​വി​ധ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ചെ​റി​യ അ​ള​വു​ക​ളാ​യി കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്ന രീ​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു കേ​ര​ള​ത്തി​ലെ​ത്തു​ന്ന ആ​ഢം​ബ​ര ബ​സു​ക​ളി​ലും ല​ഹ​രി​മ​രു​ന്നു​ക​ൾ എ​ത്തു​ന്നു​ണ്ട്. കേ​ര​ള​ത്തി​ൽ ദി​വ​സേ​ന 1000 ആ​ഢം​ബ​ര ബ​സു​ക​ൾ എ​ത്തു​ന്നു​ണ്ടെ​ന്നാ​ണു ക​ണ​ക്ക്. ഇ​വ​യെ​ല്ലാം പ​രി​ശോ​ധി​ക്കു​ക പ്രാ​യോ​ഗി​ക​മ​ല്ല. യാ​ത്ര​ക്കാ​ർ നി​റ​ഞ്ഞ ബ​സു​ക​ളി​ൽ വി​ശ​ദ​പ​രി​ശോ​ധ​ന​യും അ​സാ​ധ്യ​മാ​ണ്. ല​ഹ​രി​മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം ഇ​ത്ര​യേ​റെ വ​ർ​ധി​ക്കു​ന്പോ​ഴും ല​ഹ​രി​മ​രു​ന്നു മാ​ഫി​യ​യു​ടെ സാ​ന്നി​ധ്യം കൊ​ച്ചി​യി​ൽ ഉ​ള്ള​താ​യി ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും ക​മ്മീ​ഷ​ണ​ർ വ്യ​ക്ത​മാ​ക്കി.

അ​ന​ധി​കൃ​ത മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നു​ക​ളും ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ പ​ത്തു മാ​സ​ത്തി​നി​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ 1,27,000 റെ​യ്ഡു​ക​ൾ ന​ട​ത്തി. 23,600 അ​ബ്കാ​രി കേ​സു​ക​ളും ല​ഹ​രി​മ​രു​ന്നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 3600 കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു. അ​ബ്കാ​രി കേ​സു​ക​ളി​ൽ​പെ​ട്ട 22,000 പേ​രും ല​ഹ​രി​മ​രു​ന്നു കേ​സു​ക​ളി​ൽ​പെ​ട്ട 3900 പേ​രും ഉ​ൽ​പ്പെ​ടെ 25,900 പേ​ർ ജ​യി​ലു​ക​ളി​ലു​ണ്ട്.

ഈ ​കാ​ല​യ​ള​വി​ൽ 34,600 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യം, 10,400 ലി​റ്റ​ർ വ്യാ​ജ​മ​ദ്യം, 2,780 ലി​റ്റ​ർ സ്പി​രി​റ്റ്, 10,200 ലി​റ്റ​ർ ക​ള്ള്, 1,48,000 ലി​റ്റ​ർ വാ​ഷ്, 22,200 ലി​റ്റ​ർ അ​രി​ഷ്ടം, എ​ന്നി​വ പി​ടി​കൂ​ടി. 1420 ക​ട​ത്തു വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. 813 കി​ലോ​ഗ്രാം ക​ഞ്ചാ​വ്, 2592 ക​ഞ്ചാ​വ് ചെ​ടി​ക​ൾ, 135 ഗ്രാം ​ബ്രൗ​ണ്‍ ഷു​ഗ​ർ, 2573 നൈ​ട്ര​ജ​ൻ പാ​ൻ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും  ഋ​ഷി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു.

Related posts