ചതിയായിപ്പോയി..! ഇ​ന്‍റ​ർ​സോ​ണ്‍ ക​ലോ​ത്സ​വ​ത്തി​ൽ പങ്കെടുക്കാൻ ബേപ്പൂരെ ത്തിയ ലക്ഷദ്വീപിലെ കുട്ടികൾക്ക് മടങ്ങാൻ കപ്പലില്ല; പരീക്ഷ മുടങ്ങുമെന്ന പേടിയിൽ കുട്ടികൾ

lakshadweepകോ​ഴി​ക്കോ​ട്: യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​യെ​ഴു​താ​ൻ കോ​ള​ജി​ലേ​ക്ക് തി​രി​ച്ചു​പോ​കാ​ൻ മാ​ർ​ഗ​മി​ല്ലാ​തെ ല​ക്ഷ​ദ്വീ​പി​ലെ വി​ദ്യാ​ർ​ഥി​ക​ൾ.  ഇ​ന്‍റ​ർ​സോ​ണ്‍ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന വാ​ശി​യോ​ടെ​യാ​ണ് പ്ര​തി​ബ​ന്ധ​ങ്ങ​ൾ ത​ര​ണം ചെ​യ്ത്  ല​ക്ഷ​ദ്വീ​പി​ൽ നി​ന്നും 20 പേ​ര​ട​ങ്ങു​ന്ന സം​ഘം ബേ​പ്പൂ​ർ സു​ൽ​ത്താ​ന്‍റെ നാ​ട്ടി​ലേ​ക്ക് ക​പ്പ​ൽ ക​യ​റി​യ​ത്. മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു മു​ന്നേ​റു​ന്പോ​ഴും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും മ​ന​സി​ൽ ആ​ശ​ങ്ക​ക​ൾ അ​ക​ലു​ന്നി​ല്ല.

ല​ക്ഷ​ദ്വീ​പി​ലെ കു​ട്ടി​ക​ളു​ടെ പ്രാ​തി​നി​ധ്യ​ത്തി​ന് വേ​ണ്ടി​യാ​ണ് ര​ണ്ട്, മൂ​ന്ന്, അ​ഞ്ച് തി​യ​തി​ക​ളി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​ക​ൾ ഇ​ന്‍റ​ർ​സോ​ണ്‍ മ​ത്സ​ര​ങ്ങ​ൾ​ക്കു ശേ​ഷം 15ന് ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ ല​ക്ഷ​ദ്വീ​പി​ലേ​ക്ക് പോ​കു​ന്ന ക​പ്പ​ൽ ദ്വീ​പി​ലെ​ത്തു​ക 16 നാ​ണ്. പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണി​വ​ർ.

വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ല​ക്ഷ​ദ്വീ​പ് പോ​ർ​ട്ട് ഓ​ഫീ​സി​ലേ​ക്ക് ശി​പാ​ർ​ശ ചെ​യ്താ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹൈ ​സ്പീ​ഡ് വെ​സ​ൽ ല​ഭി​ക്കും. 14ന് ​രാ​വി​ലെ ബേ​പ്പൂ​ർ തു​റ​മു​ഖ​ത്ത് പോ​ർ​ട്ടി​ന്‍റെ ഹൈ​സ്പീ​ഡ് വെ​സ​ൽ എ​ത്തു​ന്നു​ണ്ട്. ഇ​തി​ൽ പു​റ​പ്പെ​ട്ടാ​ൽ 14 നു ​വൈ​കു​ന്നേ​രം ത​ന്നെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദ്വീ​പി​ൽ എ​ത്താ​ൻ സാ​ധി​ക്കും. കു​ട്ടി​ക​ൾ പ​ല ത​വ​ണ ഇ​ക്കാ​ര്യം വ​കു​പ്പി​നെ​യും ഡീ​നി​നെ​യും അറി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

നാ​ല് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ല​ക്ഷ​ദ്വീ​പി​ൽ നി​ന്നും കു​ട്ടി​ക​ൾ ഇ​ന്‍റ​ർ​സോ​ണി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.  ക​വ​ര​ത്തി, ആ​ന്ത്രോ​ത്ത്, ക​ട​മ​ത്ത്  എ​ന്നീ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​റു​ക​ളാ​ണ് ല​ക്ഷ​ദ്വീ​പി​ലു​ള​ള​ത്. കൂ​ടു​ത​ൽ കു​ട്ടി​ക​ൾ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ത​യ്യാ​റാ​ണെ​ങ്കി​ലും യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് അ​റി​യി​പ്പ് ല​ഭി​ക്കു​ന്ന​ത് പ​രീ​ക്ഷ​യു​ടെ സ​മ​യ​ത്താ​യി​രി​ക്കും. ഇ​ത്ത​വ​ണ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ​സി​റ്റി യൂ​ണി​യ​ൻ കു​ട്ടി​ക​ളു​ടെ താ​ത്പ​ര്യം മ​ന​സ്സി​ലാ​ക്കി ല​ക്ഷ​ദ്വീ​പി​ലെ​ത്തി സ്ക്രീ​നിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്നു.

60 ഓ​ളം കു​ട്ടി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​ന്നാ​ൽ ക​ഴി​ഞ്ഞ മാ​സം 12 ന് ​അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും ഡീ​നും പ്രി​ൻ​സി​പ്പ​ലും താ​ത്പ​ര്യം കാ​ണി​ക്കാ​തി​രു​ന്ന​തി​നാ​ൽ ഫ​ണ്ട് ല​ഭി​ച്ചി​ല്ലെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു.  ക​പ്പ​ലി​ൽ 60 സീ​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാ​ൻ 15 ദി​വ​സം മു​ന്പ് അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും 20 ൽ ​താ​ഴെ സീ​റ്റു​ക​ളാ​ണ് ല​ഭി​ച്ച​ത്. പ​രീ​ക്ഷ​യ്ക്ക് എ​ത്താ​നാ​കി​ല്ലെ​ന്ന ആ​ശ​ങ്ക കാ​ര​ണം പ​ല​രും പി​ൻ​വ​ലി​ഞ്ഞു.

ഒ​ടു​വി​ൽ ഇ​ന്‍റ​ർ​സോ​ണി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ദൃ​ഢ​നി​ശ്ച​യ​മെ​ടു​ത്ത കു​ട്ടി​ക​ളു​മാ​യി നാ​ല് അ​ധ്യാ​പ​ക​ർ കോ​ഴി​ക്കോ​ട്ടേ​ക്ക് ക​പ്പ​ൽ ക​യ​റു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ കൈ​യി​ൽ നി​ന്നും പി​രി​ച്ചാ​ണ് താ​ത്കാ​ലി​ക ആ​വ​ശ്യ​ത്തി​നു​ള്ള പ​ണം സ്വ​രൂ​പി​ച്ച​ത്. ക​പ്പ​ലി​ൽ ഒ​രാ​ൾ​ക്കു​ള്ള ബ​ർ​ത്തി​ൽ മൂ​ന്ന് പേ​രി​രു​ന്നാ​ണ് ഒ​രു രാ​ത്രി​യും പ​ക​ലും യാ​ത്ര ചെ​യ്ത​ത്. കൊ​ച്ചി​യി​ൽ ക​പ്പ​ലി​റ​ങ്ങി പി​ന്നീ​ടു​ള്ള അ​ഞ്ച് മ​ണി​ക്കൂ​ർ ബ​സി​ൽ. ഇ​ത്ത​ര​ത്തി​ൽ ഒ​ട്ട​ന​വ​ധി ത​ട​സ​ങ്ങ​ൾ മ​റി​ക​ട​ന്നാ​ണ് കു​ട്ടി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്.

യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ന്‍റെ ഇ​ട​പെ​ട​ൽ മൂ​ലം ഒ​രു ല​ക്ഷം രൂ​പ ല​ഭി​ച്ച​ത് താ​ത്കാ​ലി​കാ​ശ്വാ​സ​മാ​ണെ​ങ്കി​ലും പ​രീ​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​ക​ത്ത​ത് സ​മ്മ​ർ​ദ്ദം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.  മൈ​മിം​ഗ് , ഒ​പ്പ​ന, മോ​ണോ​ആ​ക്ട്, മാ​പ്പി​ള​പ്പാ​ട്ട്, നാ​ടോ​ടി നൃ​ത്തം, ര​ച​നാ​മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഇ​വ​ർ പ​ങ്കെ​ടു​ക്കു​ന്ന പ്ര​ധാ​ന  ഇ​നങ്ങ​ൾ.

Related posts