അന്നു തുടങ്ങിയതാണ് ഈ പീഡനപരമ്പര, എടീ പോടീ എന്നൊക്കെ വിളിച്ചിട്ടും ഞാന്‍ ഒന്നും തിരിച്ചുപറഞ്ഞില്ല, ലക്ഷ്മി നായരുടെ പേരില്‍ ഫോണ്‍ സംഭാഷണം പ്രചരിക്കുന്നു

lakshmiതിരുവന്തപുരം ലോ അക്കാദമിയിലെ പ്രിന്‍സിപ്പലും ടിവി അവതാരകയുമായ ലക്ഷ്മി നായര്‍ക്കെതിരേ കഴിഞ്ഞ കുറേദിവസങ്ങളായി പ്രതിഷേധം ആളിക്കത്തിക്കൊണ്ടിരിക്കുകയാണ്. ലോ അക്കാദമിയിലെ വിദ്യാര്‍ഥി പീഡനത്തില്‍ പ്രതിഷേധിച്ച് വിവിധ വിദ്യാര്‍ഥിസംഘടനകളായിരുന്നു സമരത്തിനു നേതൃത്വം വഹിച്ചത്. സമരംമൂലം കോളജ് അടച്ചിടുകയും ചെയ്തു. ഇതിനുശേഷം സോഷ്യല്‍മീഡിയയിലും ചാനലുകളിലും ലക്ഷ്മിക്കെതിരേ വലിയതോതില്‍ ആരോപണങ്ങളുയര്‍ന്നിരുന്നു. ജാതിപ്പേരു വിളിച്ചെന്നും കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നുമൊക്കെയായിരുന്നു അത്. ആ സമയത്ത് മാധ്യമങ്ങള്‍ സമീപിച്ചെങ്കിലും അവര്‍ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവര്‍ ഒരു മാധ്യമപ്രവര്‍ത്തകനുമായി സംസാരിക്കുന്ന ഓഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.

റിപ്പോര്‍ട്ടറോട് ലക്ഷ്മിനായര്‍ പ്രതികരിക്കുന്ന ഓഡിയോയുടെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ- എല്ലാവരും സമരക്കാരുടെ ഭാഗത്തു നിന്നാണ് സംസാരിക്കുന്നത് ഇപ്പോഴത്തെ ട്രെന്‍ഡ് എനിക്ക് പ്രതികൂലവും അവര്‍ക്ക് അനുകൂലവുമാണ്. ആ രീതിയലാണ് മീഡിയ സ്‌റ്റോറി ബിള്‍ഡ് അപ്പ് ചെയതുകൊണ്ടു വരുന്നത്. സത്യം എന്താണന്ന് എനിക്കറിയാം. പത്തു പേര്‍ ചേര്‍ന്ന് കള്ളം പറഞ്ഞാല്‍ അത് സത്യമാവുമോ. എനിക്ക് ഒരു ചാനലിനെയും വിശ്വാസം ഇല്ല. പറയുന്നതല്ല വരുന്നത്. എന്റെ സൈഡൊന്നും ആരും കൊടുക്കുന്നില്ല.

പത്ത് ദിവസമായി സോഷ്യല്‍ മീഡിയ വഴി ഈ കുട്ടികള്‍ എന്നെ അറ്റാക്കു ചെയ്യുന്നു. അവരുടെ അമ്മയുടെ പ്രായം ഉണ്ട് എനിക്ക്. എടീ പോടീ മറ്റവളെ മറിേെച്ചവള ഇത്രയും പറയുമ്പോഴും വായിക്കുമ്പോളും ഞാന്‍ പ്രതികരിച്ചിട്ടില്ല. നിങ്ങള്‍ ഒരു വീഡിയ കണ്ടിട്ടുണ്ടല്ലോ അനിത നായര്‍ എന്നെ ചീത്ത വിളിക്കുന്നത്. ഇതു വരെ 10 ലക്ഷത്തിലധികം പേര്‍ ആ വിഡീയ കണ്ടു. എന്റെ മുഖത്ത് നോക്കിയാ അവര്‍ ചീത്ത വിളിച്ചത് ഞാന്‍ അനങ്ങിയില്ലല്ലോ. അന്നു തുടങ്ങിയതാ ഈ പീഡന പരമ്പര. എനിക്ക് എതിരെ ആരൊക്ക് ഉണ്ടോ അവരെയൊക്ക് മൊബൈലയ്‌സു ചെയതിരിക്കുവാ. ഞാന്‍ ലക്ഷകണക്കിന് പിള്ളാരെ പഠിപ്പിച്ചിട്ടുണ്ടങ്കിലും അവരെ മൊബൈലയിസു ചെയ്യാന്‍ ആളില്ല. അതുണ്ടായല്‍ എനിക്ക് വേണ്ടി പറയാന്‍ ലക്ഷങ്ങള്‍ ഉണ്ടാകും. ലക്ഷ്മി നായരുടേതായി പ്രചരിക്കുന്ന മറ്റൊരു ഓഡിയോയില്‍ ചില രാഷ്ട്രീയ നേതാക്കളെ പേരെടുത്തു വിമര്‍ശിക്കുന്നുണ്ട്. ലോ അക്കാദമിയില്‍ പ്രശ്‌നമുണ്ടാക്കിയതിനു പിന്നില്‍ ചില തല്പരകക്ഷികളാണെന്നും തന്റെ പ്രശസ്തിയില്‍ അസൂയ പൂണ്ടവരാണെന്നും അവര്‍ പറയുന്നു.

Related posts