കിടക്ക പങ്കിടാന്‍ തയ്യാറായില്ലെങ്കില്‍ സിനിമയില്‍ നിന്നുതന്നെ ഒഴിവാക്കും! ബിക്കിനിയിട്ട് അഭിനയിക്കുക എന്നത് തമാശക്കാര്യമല്ല; സിനിമാമേഖലയിലെ ഞെട്ടിക്കുന്ന പ്രവണതകളെക്കുറിച്ച് ലക്ഷ്മി റായ്

lakshmi_rai_sowkarpettai-wideസിനിമാ മേഖലയില്‍ പലപ്പോഴും നടിമാര്‍ ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നതായി മുമ്പും പല താരങ്ങളും തുറന്നുപറഞ്ഞിട്ടുണ്ട്. കൊച്ചിയില്‍ പ്രമുഖ മലയാള നടി ആക്രമണത്തിനിരയായ ശേഷമാണ് കൂടുതലും വെളിപ്പെടുത്തലുകള്‍ നടന്നത്. നായിക നടിമാരും സഹനടിമാരും ഉള്‍പ്പെടെ നിരവധിപ്പേര്‍ തങ്ങള്‍ക്കുണ്ടായിട്ടുള്ള മോശമായ അനുഭവങ്ങളെല്ലാം പങ്കുവച്ചിട്ടുണ്ട്. പലപ്പോഴും നടിമാര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ റോള്‍ നല്‍കാമെന്ന പേരിലുമാണ്. നടി ലക്ഷ്മിറായിയെയാണ് സിനിമാ മേഖലയിലെ മോശം പ്രവണതയെ കുറിച്ച് ഇപ്പോള്‍ തുറന്നടിച്ചിരിക്കുന്നത്.

തുടക്കക്കാരായ പെണ്‍കുട്ടികളെയാണ്  സിനിമാ മേഖലയിലെ പുരുഷന്മാര്‍ ഏറെയും ചൂഷണം ചെയ്യുന്നത്. നായികയാക്കാമെന്ന് പറഞ്ഞ് കൂടെ കിടക്കാന്‍ ആവശ്യപ്പെടും. ഇത്തരക്കാരാണ് സിനിമാ മേഖലയ്ക്ക് ചീത്തപ്പേര്. കൂടെ കിടക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ നടിമാരെ സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കുന്ന രീതികളുണ്ടെന്നും ലക്ഷ്മി റായ് പറയുന്നു. ഗ്ലാമര്‍ വേഷങ്ങളോട് നോ പറയാത്ത താരം ബിക്കിനിയില്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ബിക്കിനിയിട്ട് അഭിനയിക്കുകയെന്നത് തമാശക്കാര്യമല്ല. ബിക്കിനിക്കിണങ്ങിയ ശരീരം ഉണ്ടാക്കുകയെന്നത് തന്നെ പ്രയാസമാണ്. ബിക്കിനിയില്‍ സുന്ദരിയാണെന്ന് എനിക്ക് തന്നെ തോന്നിയെന്നും ലക്ഷ്മി റായി പറയുന്നു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS

OTHER NEWS IN THIS SECTION

LEADING NEWS