കേരള മുഖ്യന് ബഹ്‌റൈന്‍ ക്രൗണ്‍ പ്രിന്‍സിന്റെ വക ലാല്‍സലാം കേക്ക്

Pinarayi_cake

ബഹ്‌റൈനില്‍ ത്രിദിന സന്ദര്‍ശനം നടത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് സ്‌നേഹാദരമായി ബഹ്‌റൈന്‍ ക്രൗണ്‍ പ്രിന്‍സിന്‍റെ ലാല്‍സലാം കേക്ക്.മുഖ്യമന്ത്രിക്ക് ഒരുക്കിയ അത്താഴവിരുന്നിന്‍റെ പ്രധാന ആകര്‍ഷണമായത് അരിവാള്‍ ചുറ്റിക ചിഹ്നവും ഒപ്പം ലാല്‍ സലാം എന്നും ആലേഖനം ചെയ്ത ചുവന്ന കേക്ക് ആയിരുന്നു. കേക്കിനു സമീപം പിണറായി വിജയനൊപ്പം നിന്ന് ബഹ്‌റൈനിലെ മന്ത്രിമാര്‍ ഫോട്ടോയും എടുത്തു.

ക്രൗണ്‍പ്രിന്‍സ് കോര്‍ട്ടിന്‍റെ അധിപനും ബഹ്‌റൈന്‍ രാജകുമാരനുമായ ഷെയ്ഖ് ഖലീഫ ബിന്‍ സേജ് ആണ് സമാപനദിവസം മുഖ്യമന്ത്രിക്കും പ്രതിനിധിസംഘത്തിനും വിരുന്ന് ഒരുക്കിയത്. പിണറായി വിജയന്‍റെ ഭാര്യ കമല, നളിനി നെറ്റോ, ജോണ്‍ ബ്രിട്ടാസ്, എം.എ. യൂസഫലി, രവി പിള്ള തുടങ്ങിയവരും വിരുന്നില്‍ പങ്കെടുത്തു. നേരത്തെ, രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുമായും ക്രൗണ്‍ പ്രിന്‍സുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

Related posts