പ്രാഥമിക റിപ്പോർട്ട് ശരിയായില്ല; ഭൂ​മി കൈ​മാ​റ്റത്തിൽ ദി​വ്യ എ​സ്.​അ​യ്യ​ർ​ക്കെ​തി​രേ വീ​ണ്ടും അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം സ​ബ്ക​ള​ക്ട​ർ ദി​വ്യ എ​സ്.​അ​യ്യ​ർ​ക്കെ​തി​രേ വീ​ണ്ടും അ​ന്വേ​ഷ​ണ​ത്തി​നു റ​വ​ന്യൂ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം. കോ​ട്ടൂ​രി​ൽ ഭൂ​മി പ​തി​ച്ചു ന​ൽ​കി​യ​തി​ൽ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് മ​ന്ത്രി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ർ​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

കോ​ട്ടൂ​രി​ൽ ഭൂ​മി പ​തി​ച്ചു​ന​ൽ​കി​യ സ​ബ് ക​ള​ക്ട​ർ ദി​വ്യ എ​സ്.​അ​യ്യ​രു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രേ കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യാ​ണ് റ​വ​ന്യൂ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. കോ​ട്ടൂ​ർ അ​ഫ്സ​ൽ മ​ൻ​സി​ലി​ൽ ന​സീ​റി​നാ​ണ് ന്യാ​യ​വി​ല ഈ​ടാ​ക്കി ഭൂ​മി പ​തി​ച്ചു​ന​ൽ​കി​യ​ത്. ഈ​യാ​വ​ശ്യം ഉ​ന്ന​യി​ച്ച് ന​സീ​ർ 1993ൽ ​ത​ന്നെ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

അ​ന്ന​ത്തെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി വി​ല ഈ​ടാ​ക്കി ഈ ​ഭൂ​മി പ​തി​ച്ചു​ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ റ​വ​ന്യൂ വ​കു​പ്പ് ആ​ദ്യം ഇ​തി​നെ എ​തി​ർ​ത്തു.2013ൽ ​ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മി​ഷ​ണ​ർ അ​പേ​ക്ഷ പ​രി​ശോ​ധി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സ​ബ് ക​ള​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

എ​ങ്കി​ലും റ​വ​ന്യൂ വ​കു​പ്പി​ൽ​നി​ന്നു​ള്ള റി​പ്പോ​ർ​ട്ട് അ​നു​കൂ​ല​മ​ല്ലാ​ത്ത​തി​നാ​ൽ തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ല. ഈ ​സ്ഥ​ലം ദി​വ്യ എ​സ്.​അ​യ്യ​ർ ന്യാ​യ​വി​ല ഈ​ടാ​ക്കി പ​തി​ച്ചു​ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ട​താ​ണ് പ​രാ​തി​ക്കി​ട​യാ​ക്കി​യ​ത്.

നേ​ര​ത്തെ, വ​ർ​ക്ക​ല​യി​ൽ സ​ർ​ക്കാ​ർ പി​ടി​ച്ചെ​ടു​ത്ത ഭൂ​മി സ്വ​കാ​ര്യ വ്യ​ക്തി​ക്ക് വി​ട്ടു​കൊ​ടു​ത്ത സം​ഭ​വ​ത്തി​ലും ദി​വ്യ എ​സ്. അ​യ്യ​ർ​ക്കെ​തി​രേ മ​ന്ത്രി അ​ന്വേ​ഷ​ണ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. വി. ​ജോ​യി എം​എ​ൽ​എ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. എ​ന്നാ​ൽ പ​രി​ച​യ​ക്കു​റ​വു കൊ​ണ്ടാ​കാം സ​ബ് ക​ള​ക്ട​ർ​ക്കു തെ​റ്റു​പ​റ്റി​യ​തെ​ന്നാ​ണു ലാ​ൻ​ഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​ർ റ​വ​ന്യു മ​ന്ത്രി​ക്കു ന​ൽ​കി​യ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Related posts