ബി​ഡി​ജെഎസ്, എസ്എൻ​ഡി​പി നേ​തൃ​ത്വ​വു​മാ​യി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജി ചെ​റി​യാ​ൻ ര​ഹ​സ്യച​ർ​ച്ച ന​ട​ത്തി

ചെ​ങ്ങ​ന്നൂർ: ബി​ഡി​ജെഎസ്, എ​സ്എ​ൻ​ഡി​പി നേ​തൃ​ത്വ​വു​മാ​യി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജി ചെ​റി​യാ​ൻ ര​ഹ​സ്യ ച​ർ​ച്ച ന​ട​ത്തി. ച​ർ​ച്ച ന​ട​ന്ന​ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യോ​ട് സ​ഹ​ക​രി​ക്കാ​തെ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ക്കാ​മെ​ന്ന തീ​രു​മാ​നം എ​ടു​ത്ത നി​യോ​ജ​ക മ​ണ്ഡ​ലം യോ​ഗ​ത്തി​ന് പി​ന്നാ​ലെ. ഇ​ന്ന​ലെ രാ​ത്രി ഗ​വ.​ഐ.​ടി.​ഐ ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്.

ബി​ഡി​ജെഎസ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജി.​ഗോ​പ​കു​മാ​ർ, സു​ഭാ​ഷ് വാ​സു, സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം സി​നി​ൽ മു​ണ്ട​പ്പ​ള്ളി, എ​സ്എ​ൻ​ഡി​പി ചെ​ങ്ങ​ന്നൂ​ർ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​നി​ൽ.​പി.​ശ്രീ​രം​ഗം, ക​ണ്‍​വീ​ന​ർ സു​നി​ൽ​വ​ള്ളി​യി​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ വി​ജീ​ഷ് മേ​ട​യി​ൽ എ​ന്നി​വ​രു​മാ​യാ​ണ് സ​ജി ചെ​റി​യാ​ൻ ച​ർ​ച്ച ന​ട​ത്തി​യ​ത്.

ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട ച​ർ​ച്ച​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്ര​ധാ​ന കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മാ​യ​താ​യാ​ണ് സൂ​ച​ന. ഇ​ന്ന​ലെ ചെ​ങ്ങ​ന്നൂ​ർ എ​സ്എ​ൻ​എൻ​ഡി​പി യൂ​ണി​യ​ൻ ഓ​ഫീ​സി​ൽ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ അ​ട​ക്കം പ​ങ്കെ​ടു​ത്ത ബി​ഡി​ജെഎസ് നി​യോ​ജ​ക മ​ണ്ഡ​ലം യോ​ഗം ന​ട​ന്നി​രു​ന്നു. നേ​ര​ത്തെ ചെ​ങ്ങ​ന്നൂ​രി​ലെ എ​സ്എ​ൻ​ഡി​പി-​ബി​ഡി​ജെഎസ് ഭാ​ര​വാ​ഹി​ക​ൾ സ​ജി ചെ​റി​യാ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്ന​ത് വി​വാ​ദ​മാ​യി​രു​ന്നു.

Related posts