സി​ലി​ക്ക​ൺ​വാ​ലി​യി​ലെ സ്വ​ത്ത് ലീ​കോ വി​ൽ​ക്കു​ന്നു

le-lബെ​യ്ജിം​ഗ്/​സി​ലി​ക്ക​ൺ​വാ​ലി: സാ​ന്പ​ത്തി​ക ഞെ​രു​ക്ക​ത്തി​ൽ അ​ക​പ്പെ​ട്ട ചൈ​നീ​സ് ടെ​ക് ഭീ​മ​നാ​യ ലീ​കോ അ​മേ​രി​ക്ക​യി​ലെ സി​ലി​ക്ക​ൺ​വാ​ലി​യി​ലു​ള്ള സ്വ​ത്ത് വി​ൽ​ക്കു​ന്നു. സി​ലി​ക്ക​ൺ​വാ​ലി​യി​ലെ 49 ഏ​ക്ക​റി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഓ​ഫീ​സാ​ണ് ലീകോ വി​ൽ​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​ത്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് യാ​ഹൂ​വി​ൽ​നി​ന്നു വാ​ങ്ങി​യ​താ​ണി​ത്. സാ​ന്പ​ത്തി​ക ഞെ​രു​ക്കം മ​റി​ക​ട​ക്കാ​നു​ള്ള ക​മ്പ​നി​യു​ടെ ഏ​റ്റ​വും പു​തി​യ ശ്ര​മ​മാ​ണ് ഈ ​വി​ല്പ​ന.

ഒ​രു വീ​ഡി​യോ വെ​ബ്സൈ​റ്റി​ൽ​നി​ന്ന് അ​തി​വേ​ഗം വ​ള​ർ​ന്നു​വ​ന്ന ക​മ്പ​നി​യാ​ണ് ലീ​കോ. ഇ​ല​ക്‌​ട്രോ​ണി​ക് കാ​റു​ക​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ക​മ്പ​നി​യു​ടെ കു​തി​പ്പ്. എ​ന്നാ​ൽ, പ്രീ​മി​യം ഇ​ല​ക്‌​ട്രി​ക് കാ​റു​ക​ളു​മാ​യി ടെ​സ്‌​ല ക​ട​ന്നു​വ​ന്ന​ത് ലീ​കോ​യ്ക്കു തി​രി​ച്ച​ടി​യാ​യി.

സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ ജി​യ യൂ​തിം​ഗ് ന​വം​ബ​റി​ൽ​ത്ത​ന്നെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ച് ജീ​വ​ന​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പു ന​ല്കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് പ​ല രാ​ജ്യ​ങ്ങ​ളി​ലും ഓ​ഫീ​സ് അ​ട​ച്ചുപൂ​ട്ടി ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ കന്പനി തീ​രു​മാ​നി​ച്ചി​രു​ന്നു. ചൈ​ന​യി​ലും അ​മേ​രി​ക്ക​യി​ലും മാ​ത്ര​മാ​യി കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി. എ​ന്നാ​ൽ, അ​മേ​രി​ക്ക​യി​ലെ സി​ലി​ക്ക​ൺ​വാ​ലി​യി​ലു​ള്ള എ​ക്കോ സി​റ്റി എ​ന്ന ഓ​ഫീ​സ് വി​ൽ​ക്കു​മ്പോ​ൾ അ​വി​ടു​ള്ള 12,000 ജീ​വ​ന​ക്കാ​രു​ടെ കാര്യം പ​രു​ങ്ങ​ലി​ലാ​കും. പി​രി​ച്ചു​വി​ട​ൽ​ത​ന്നെ ഉ​ണ്ടാ​യേ​ക്കാം.

എ​ക്കോ സി​റ്റി​യെ ചൈ​നീ​സ് ക​മ്പ​നി​യാ​യ ജെ​ൻ​സ​ൺ ഗ്രൂ​പ്പി​ന് 1,704 കോ​ടി രൂ​പ​യ്ക്ക് (26 കോ​ടി ഡോ​ള​ർ) വി​ൽ​ക്കാ​നാ​ണ് ലീ​കോയു​ടെ തീ​രു​മാ​നം. ചൈ​ന​യി​ലെ ഷെ​ൻ​സെ​ൻ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജെ​ൻ​സ​ൺ 2003ലാ​ണ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. സി​ലി​ക്ക​ൺ​വാ​ലി​യി​ൽ ഒ​രു കെ​ട്ടി​ടം നി​ർ​മി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് ലീ​കോയു​മാ​യി ഇ​ട​പാ​ട്.

സാ​ന്പ​ത്തി​ക ​പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​തു മു​ത​ൽ ലീകോയു​ടെ ഓ​ഹ​രി​ക​ൾ താഴേക്കാണ്. അഞ്ചു മാസത്തിനിടെ താഴ്ന്നത് 25 ശതമാനവും.

Related posts