ബി​രി​യാ​ണി​യു​ടെ രു​ചി പ​ക​രാ​ൻ ലെ​ന എ​ത്തു​ന്നു

lena0804മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഭ​ക്ഷ​ണ​വി​ഭ​വങ്ങ​ളി​ലൊ​ന്നാ​ണ് ബി​രി​യാ​ണി. ബി​രി​യാ​ണി​യു​ടെ ക​ഥ​യു​മാ​യി എ​ത്തി​യ ഉ​സ്താ​ദ് ഹോ​ട്ട​ലി​നെ മ​ല​യാ​ള സി​നി​മാ പ്രേ​ക്ഷ​ക​ർ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ച​ിരു​ന്നു. മ​ല​യാ​ള​ത്തി​ൽ വീ​ണ്ടു​മൊ​രു ബി​രി​യാ​ണി ക​ഥ​യെ​ത്തു​ക​യാ​ണ്. സ​ഹ​ന​ടി​യാ​യി തു​ട​ങ്ങി മ​ല​യാ​ള സി​നി​മ​യു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ലെ​ന​യാ​ണ് സി​നി​മ​യി​ൽ ബി​രി​യാ​ണി ഷെ​ഫാ​യി എ​ത്തു​ന്ന​ത്.

കി​ര​ണ്‍ നാ​ര​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു വി​ശേ​ഷ​പ്പെ​ട്ട ബി​രി​യാ​ണി കി​സ്സ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ലെ​ന ബി​രി​യാ​ണി​യു​ണ്ടാ​ക്കു​ന്ന ആ​ളു​ടെ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. താ​ര എ​ന്നാ​ണ് ലെ​ന​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. ഒ​രു നാ​ട​ൻ പെ​ണ്ണാ​ണ് താ​ര. രു​ചി​ക​ര​മാ​യി ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന താ​ര​യു​ടെ ബി​രി​യാ​ണി പ്ര​ശ​സ്ത​മാ​ണ്.

ചി​ല ജീ​വി​ത​ങ്ങ​ൾ​ക്ക് ബി​രി​യാ​ണി ജീ​വി​ത​മാ​യി മാ​റാ​ൻ ക​ഴി​യും. അ​ത്ത​ര​ത്തി​ൽ താ​ര​യു​ടെ ബി​രി​യാ​ണി ചി​ല​രു​ടെ ജീ​വി​ത​ത്തി​ൽ എ​ങ്ങ​നെ ഉ​പ​കാ​ര​മാ​വു​ന്നു എ​ന്ന് പ​റ​യു​ക​യാ​ണ് സി​നി​മ. ചി​ത്ര​ത്തി​ൽ ലെ​ന വി​ധ​വ​യാ​ണ്. കോ​ഴി​ക്കോ​ട് ആ​ണ് സി​നി​മ​യു​ടെ ഷൂ​ട്ടി​ങ്ങ് ന​ട​ക്കു​ന്ന​ത്. ലെ​യ്ക്കൊ​പ്പം പ്ര​ധാ​ന റോ​ളി​ൽ ഭാ​വ​ന, അ​ജു വ​ർ​ഗീ​സ്, വി​ന​യ് ഫോ​ർ​ട്ട്, ലാ​ൽ, മാ​മു​ക്കോ​യ, നെ​ടു​മു​ടി വേ​ണു എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. സി​നി​മ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു.

Related posts