ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയം ചെന്നെത്തിയത് വിവാഹത്തില്‍, ഒടുവില്‍ എല്ലാം വേണ്ടെന്ന് വച്ചു രണ്ടുപേരും പിരിഞ്ഞു, ലെന എല്ലാം തുറന്നുപറയുന്നു

lena 2സീരിയലിലൂടെ സിനിമയിലെത്തിയ താരമാണ് ലെന. ഓമനത്തിങ്കള്‍ പക്ഷി എന്ന ഒരൊറ്റ സീരിയലിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്ന ഈ നടിക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. നായികവേഷത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ സ്വഭാവ റോളുകളും അമ്മ വേഷങ്ങളും അവര്‍ കൈനീട്ടി സ്വീകരിച്ചു. ന്യൂജന്‍ സിനിമകളുടെ അവിഭാജ്യഘടകമായ ലെനയുടെ വ്യക്തിജീവിതത്തില്‍ തിരിച്ചടികളേറെ കിട്ടിയിട്ടുണ്ട്. പ്രണയവിവാഹത്തിലെ തകര്‍ച്ചയും കരിയറിലെ കയറ്റിറക്കങ്ങളും സമചിത്തതയോടെ നേരിട്ട അവര്‍ ജീവിതത്തില്‍ സംഭവിച്ച പ്രണയത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും തുറന്നുപറയുകയാണ്. 22 ഫീമെയ്ല്‍ കോട്ടയം എന്ന ചി്ത്രത്തിന്റെ തിരക്കഥാകൃത്തായ അഭിലാഷായിരുന്നു ലെനയുടെ പ്രണയത്തിലെയും ജീവിതത്തിലെയും നായകന്‍.

ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന അഭിലാഷ് എന്ന കുട്ടിക്ക് എന്നോട് പ്രണയമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. സ്കൂളില്‍ എവിടെ പോയാലും അഭിലാഷ് എന്നെ ഫോളോ ചെയ്യും. വീട്ടിലേക്കുള്ള യാത്രയില്‍ സൈക്കിളില്‍ പിന്തുടരും. പിന്നെ എനിക്കും തോന്നി ഒന്ന് പ്രണയിച്ചാല്‍ എന്താണെന്ന്. സ്കൂളില്‍ എല്ലാവരും അതിനെ പ്രണയമെന്ന് വിളിച്ചപ്പോള്‍ ഞങ്ങളും അത് അംഗീകരിച്ചു. ശരിക്കും ഒരു കാഞ്ചന-മൊയ്തീന്‍ പ്രണയം പോലെ തമ്മില്‍ എന്നും കാണും. സ്കൂളില്‍ ആരുമറിയാതെ നോക്കും. ഒരേ ക്ലാസില്‍ അല്ലാത്തത് കൊണ്ട് ഇടവേളകളില്‍ വരാന്തയിലൂടെ ഇറങ്ങി നടക്കുമ്പോള്‍ ഒരു ചിരി സമ്മാനിക്കും. നിഷ്കളങ്കവും പവിത്രവുമായ പ്രണയം. ആത്മാര്‍ത്ഥമായി ഞങ്ങള്‍ പ്രണയിച്ചു.lena 3

എന്റെ അനുജത്തിയോട് പ്രണയത്തെപ്പറ്റി പറഞ്ഞിരുന്നു. പക്ഷെ പ്രണയം ഒരിക്കലും പഠനത്തെ ബാധിക്കരുത് എന്ന് നിര്‍ബന്ധമുണ്ടായിരുന്നു ഞങ്ങള്‍ക്ക്. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ രണ്ട് പേരുടെയും വീട്ടില്‍ ഫോണ്‍ കിട്ടി. പിന്നെ ഫോണിലായി പ്രണയം. ഒരു ബെല്ലടിച്ച് കട്ടാക്കുന്നതാണ് ഞങ്ങളുടെ പതിവ്. വീട്ടില്‍ ആരെങ്കിലും ഫോണെടുത്താല്‍ റോങ് നമ്പര്‍ എന്ന് പറഞ്ഞ് കട്ടാക്കും. എട്ടാം ക്ലാസില്‍ എത്തിയപ്പോള്‍ പ്രണയം ഞാന്‍ വീട്ടില്‍ അമ്മയോട് പറഞ്ഞു. ഈ പ്രായത്തില്‍ ഇതൊക്കെയുണ്ടാവും, പക്ഷെ പഠനത്തെ ബാധിക്കരുത് എന്നായിരുന്നു അമ്മയുടെ മറുപടി. അത് ഞങ്ങള്‍ രണ്ടാളും പാലിച്ചു.

2014 ജനുവരി 16 നായിരുന്നു ലെനയുടെയും അഭിലാഷ് എസ് കുമാറിന്റെയും വിവാഹം. ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിന്റെ എഴുത്തുകാരില്‍ ഒരാളാണ് അഭിലാഷ്. എന്നാല്‍ തിരിച്ചറിവെത്തുന്നതിന് മുന്‍പ് തുടങ്ങിയ പ്രണയ ബന്ധം വിവാഹത്തിലേക്ക് കടന്നപ്പോള്‍ അധികാലം നീണ്ടും നിന്നില്ല. ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹ മോചിതരാകുകയായിരുന്നു.

Related posts