എനിക്ക് വിവാഹത്തില്‍ വലിയ വിശ്വസമൊന്നും ഇല്ല ! ഇനിയൊരു കൂട്ട് ഉണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാനും പറ്റില്ല; തന്റെ ജീവിതത്തെക്കുറിച്ച് ലെനയ്ക്ക് പറയാനുള്ളത്…

മലയാള സിനിമയില്‍ നിലവിലുള്ള മികച്ച അഭിനേത്രികളില്‍ ഒരാളാണ് ലെന. വിവാഹമോചനത്തിനു ശേഷം താരം ഒറ്റയ്ക്കാണ് കഴിയുന്നത്. ഇനിയൊരു വിവാഹം ഉണ്ടാകുമോയെന്ന ആരാധകരുടെ ചോദ്യത്തിന് ലെന മറുപടി നല്‍കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ലെന ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹക്കാര്യത്തെക്കുറിച്ച് ലെന പറയുന്നതിങ്ങനെ…ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒന്നും ചിന്തിക്കാറില്ല. ഞാന്‍ എന്റെ ജീവിതം ജീവിക്കുന്നു. അതില്‍ ആരും ഇടപെടാറില്ല. എന്നെ ആരും ബുദ്ധിമുട്ടിക്കാറുമില്ല. പുറത്തിറങ്ങിയാല്‍ ബിസിനസ്, പുതിയ സിനിമ എന്നിവയെക്കുറിച്ചാണ് എല്ലാവരും പറയാറ്. എപ്പോഴും പിന്നിലേയ്ക്കു ചിക്കിച്ചികഞ്ഞു പോകുന്ന ആള്‍ക്കാര്‍ എന്റെ ചുറ്റുവട്ടത്തില്ല.

ജീവിതത്തില്‍ ഇനിയൊരു കൂട്ടു വേണ്ടേ എന്ന ചോദ്യത്തിനു ലെന പറഞ്ഞത് ഇങ്ങനെയായിരുന്നു. എനിക്കു കുറെ സുഹൃത്തുക്കള്‍ ഉണ്ട്. എന്റെ ഫാമിലിയുണ്ട്. അതു തന്നെ ധാരാളം. പിന്നെ എനിക്കു വിവാഹത്തില്‍ വലിയ വിശ്വാസം ഇല്ല. എന്നാലും ഞാന്‍ സ്ഥായിയായിട്ടൊരു മാസ്‌കോ സ്റ്റാച്യൂവോ ഒന്നുമല്ല. ഒരു മനുഷ്യ ജീവി മാത്രം. ജീവിതം എങ്ങനെയാണു മുന്നോട്ടു പോകുക എന്ന പ്രവചിക്കാന്‍ പറ്റില്ലല്ലോ. പിന്നെ എന്തിനാ ഇതൊക്കെ ആലോചിച്ചു ടെന്‍ഷന്‍ അടിക്കുന്നത്. ഈ ഒരു നിമിഷം ജീവിതം ഭയങ്കര രസമായിട്ടാണു മുന്നോട്ടു പോകുന്നത്. എന്തോ ഇതെല്ലാം കാലം നല്‍കുന്ന തത്വചിന്തകളാകും എന്നു ലെന പറയുന്നു. എന്തായാലും ലെനയുടെ തുറന്നുപറച്ചിലില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

Related posts