കൊതിച്ചത് യുകെയിലോ ഓസ്‌ട്രേലിയയിലോ നഴ്‌സിംഗ് ജോലി; വിധിച്ചത് മലയാള സിനിമയില്‍ നായികാപദവി; അങ്കമാലി ഡയറീസിലെ നായിക ലിച്ചിയുടെ ആരും അറിയാത്ത കഥ…

reshma600കൊച്ചി: ഏതാനും മാസം മുമ്പ് വരെ ആലുവ രാജഗിരി ആശുപത്രിയിലെ ഒരു നേഴ്‌സായിരുന്നു രേഷ്മ രാജന്‍. മറ്റു നഴ്‌സുമാരേപ്പോലെ ഐഇഎല്‍ടിഎസ് പാസായി കാനഡയിലോ ഓസ്‌ട്രേലിയയിലോ പോകണമെന്നു തന്നെയായിരുന്നു രേഷ്മയുടെയും ആഗ്രഹം. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം അങ്കമാലി ഡയറീസ് എന്ന സിനിമ രേഷ്മയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. ഇപ്പോള്‍ രേഷ്മ മലയാളികള്‍ക്ക് രേഷ്മയല്ല. ലിച്ചിയാണ് പ്രേക്ഷകര്‍ നെഞ്ചേറ്റിയ പെപ്പെയുടെ കാമുകി. രാഷ്ട്രീയക്കാരനായിരുന്ന അച്ഛന്‍ കെ.സി രാജന്റെ മരണം സമ്മാനിച്ച വേദന അങ്കമാലി ഡയറീസിന്റെ വിജയത്തിലൂടെ മറക്കുകയാണ് ഈ സുന്ദരി.

രാജഗിരി ആശുപത്രിയില്‍ എമര്‍ജന്‍സി വിഭാഗത്തിലെ നഴ്‌സാണ് രേഷ്മ.”ആശുപത്രിയുടെ പരസ്യത്തില്‍ എന്റെ ഫോട്ടോയും ഉണ്ടായിരുന്നു. കേരളത്തില്‍ പല ഭാഗത്തും വെച്ച ഹോര്‍ഡിങ്ങിലാണ് ലിജോ ചേട്ടന്‍ എന്റെ ഫോട്ടോ കാണുന്നത്. പിന്നീട് എനിക്ക് ഫ്രൈഡേ ഫിലിംസില്‍ നിന്ന് ഓഡീഷനായി കോള്‍ വരികയായിരുന്നു.”  ലിച്ചി പറയുന്നു കള്ളുകുടിച്ച് പെപ്പയോടൊപ്പുമുള്ള സീനഭിനയിക്കാനാണ് ഏറ്റവും ബൂദ്ധിമുട്ടിയതെന്നും രേഷ്മ പറയുന്നുണ്ട്. വിദേശത്ത് പോയി ജോലി ചെയ്ത് ലൈഫ് സെറ്റിലാക്കാനായിരുന്നു പ്ലാന്‍. ഫ്രൈഡേ ഫിലിംസില്‍ നിന്ന് കോള്‍ വന്നപ്പോള്‍ തന്നെ ഞെട്ടിപ്പോയി. നായികയുടെ റോളാണെന്ന് കൂടി കേട്ടപ്പോള്‍ ശരിക്കും എക്‌സൈറ്റഡായി. ഹാള്‍ടിക്കറ്റ് പോലുമില്ലാതെ പരീക്ഷ എഴുതിയിട്ടുണ്ട്. അപ്പോള്‍ പോലും ടെന്‍ഷനടിക്കാത്ത ആളായിരുന്നു ഞാന്‍. പക്ഷേ ക്യാമറയ്ക്ക് മുമ്പില്‍ നിന്നപ്പോള്‍ ഒരുപാട് ടെന്‍ഷന്‍ അടിച്ചു. ലിജോ ചേട്ടനും വിനോദ് ചേട്ടനും വിജയ് ചേട്ടനും ഒരുപാട് സപ്പോര്‍ട്ട് ചെയ്തിരുന്നു. സിനിമയിലെ 86 പേരും പുതുമുഖങ്ങളാണെന്നുള്ള കാര്യമാണ് സത്യം പറഞ്ഞാല്‍ അല്പം ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായിച്ചത്-രേഷ്മ മനസു തുറന്നു.
അങ്കമാലിയ്ക്കു ശേഷം നല്ല ഓഫറുകള്‍ വരുന്നുണ്ടെന്നും നല്ല റോളുകള്‍ ലഭിച്ചാല്‍ അടുത്ത സിനിമാ ഉടനുണ്ടാവുമെന്നും രേഷ്മ പറയുന്നു. ലിച്ചിയെന്നാണ് പലരും വിളിക്കുന്നതെന്നും വിവാഹം ഉടനില്ലെന്നും താരം വ്യക്തമാക്കി. പ്ലസ്ടുവില്‍ പടിക്കുന്ന സമയത്ത് ഒന്നു രണ്ട് സ്‌കിറ്റുകളില്‍ അഭിനയിച്ചതു മാത്രമാണ് മുന്‍ പരിചയമെന്നും രേഷ്മ പറയുന്നു. ഇപ്പോള്‍ ലിച്ചിയെന്ന് അറിയപ്പെടുന്നതിനു മുമ്പ് അറിയപ്പെട്ടിരുന്നത് രാജന്റെ മകള്‍ എന്നായിരുന്നു. അച്ഛന്‍ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. കഴിഞ്ഞ ദിവസം ഹൈബി ഈഡന്‍ എംഎല്‍എ വിളിച്ചിരുന്നു. സിനിമ കണ്ടിരുന്നു. കെ.സി. രാജന്‍ ചേട്ടന്റെ മകളാണെന്ന് അറിഞ്ഞതിന്റെ സന്തോഷത്തിലാണ് വിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അപ്പന്‍ മരിച്ചിട്ടു മൂന്നു വര്‍ഷമാകുന്നു. എന്റെ റിസല്‍ട്ട് വന്നതിന്റെ അന്നാണ് അപ്പന്‍ മരിക്കുന്നത്. രേഷ്മ പറയുന്നു.

തന്റെ അപ്പനെ അവസാനമായി ചികിത്സിച്ച ഹോസ്പിറ്റലിലാണ് താന്‍ ആദ്യമായി ജോലിയ്ക്കു കയറിയതെന്നും നടി പറയുന്നു. ”നീ പഠിച്ച് ജോലി കിട്ടിയതിനു ശേഷം വേണം എനിക്ക് ഫ്‌ളൈറ്റിലൊ്‌ക്കെ കയറാന്‍” എന്ന് അപ്പന്‍ പറയാറുണ്ടായിരുന്നു. അങ്കമാലി ഡയറീസിന്റെ പ്രൊമോഷനു വേണ്ടി ദുബായിലേക്ക് യാത്ര ചെയ്യുമ്പോള്‍ എന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു. അപ്പന്‍ ഇവിടൊക്കെ തന്നെയുണ്ട്. ഇവിടെങ്കിലുമിരുന്ന് കാണുന്നുണ്ടാകും രേഷ്മ പറയുന്നു.

Related posts