സിംഹമോ നായയോ…? കണ്‍ഫ്യൂഷനായല്ലോ..! സമൂഹമാധ്യമങ്ങളിലെ താരമായി മാറിയിരിക്കുകയാണ് മര്‍ഫി

lion_dog01

ഈ നായക്കുട്ടിയെക്കണ്ടാല്‍ ഒറ്റനോട്ടത്തില്‍ സിംഹക്കുട്ടിയല്ലെന്ന് ആരു പറയില്ല. സിംഹം പോലും… സിംഹത്തിന്റെ സടപോലുള്ള ദേഹരോമങ്ങളുമായി സമൂഹമാധ്യമങ്ങളിലെ താരമായി മാറിയിരിക്കുകയാണ് മര്‍ഫി എന്ന നായ്ക്കുട്ടി. പുരാതന ചൈനീസ് നായ വര്‍ഗമായ ’ഷാര്‍പീ’ ഇനത്തില്‍പ്പെട്ട മര്‍ഫിക്ക് മൂന്ന് വയസ് മാത്രമേ പ്രായമുള്ളൂ. എന്നാല്‍ മര്‍ഫിയുടെ ജീവിതം ഏവരും പ്രതീക്ഷിക്കുന്നത്‌പോലെ അത്ര സന്തോഷനിര്‍ഭരമല്ല. ഇത്രനാളും മര്‍ഫിയെ പൊന്നു പോലെ സംരക്ഷിച്ചു വന്ന യജമാനന്‍ പലവിധ കാരണങ്ങളാല്‍ അവനെ ഉപേക്ഷിച്ചിരിക്കുകയാണ്.
lion_dog02
ഇംഗ്ലണ്ടിലെ സ്‌നെറ്ററെറ്റോണിലുള്ള സംരക്ഷണ കേന്ദ്രത്തിലാണ് ഇപ്പോള്‍ മര്‍ഫി കഴിയുന്നത്. തന്റെ യജമാനനെ പിരിഞ്ഞതിലുള്ള ദുഃഖം മര്‍ഫിയെ അലട്ടുന്നുണ്ടെങ്കിലും എല്ലാ ജീവനക്കാരോടും സ്‌നേഹത്തോടെയും അനുസരണയോടെയുമാണ് മര്‍ഫി പെരുമാറുന്നതെന്ന് ഇവിടുത്തെ ജീവനക്കാര്‍ പറയുന്നു. സിംഹമുഖമുള്ള മര്‍ഫിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളില്‍ ഹിറ്റായതോടെ ഇവനെ സ്വന്തമാക്കാന്‍ ആളുകളെത്തുമെന്ന പ്രതീക്ഷയിലാണ് ഇവിടുള്ളവര്‍.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS

OTHER NEWS IN THIS SECTION

LEADING NEWS