സിനിമാപ്രേമികളെ കിടുകിടാ വിറപ്പിക്കാന്‍ ‘ ലിസ’ വീണ്ടുമെത്തുന്നു ! മൂന്നാം ഭാഗമൊരുക്കുന്നത് ത്രിഡിയില്‍; ഇത്തവണ ലിസയായി എത്തുന്നത്…

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹൊറര്‍ ചിത്രങ്ങളിലൊന്നാണ് 1978ല്‍ പുറത്തിറങ്ങിയ ലിസ. പിന്നീട് വീണ്ടും ലിസ എന്ന പേരില്‍ 1987ല്‍ രണ്ടാം ഭാഗമിറങ്ങിയപ്പോഴും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ബേബി സംവിധാനം ചെയ്ത ലിസയില്‍ അന്നത്തെ സ്വപ്‌നസുന്ദരി സീമയായിരുന്നു നായിക. രണ്ടാം ഭാഗത്തില്‍ സുമലതയും.

ലിസയുടെ മൂന്നാം ഭാഗം ഒരുങ്ങുകയാണിപ്പോള്‍. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ലിസ വീണ്ടുമെത്തുന്നത്. ചിത്രം ത്രിഡിയിലാണൊരുങ്ങുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ പി.ജി മുത്തയ്യ നിര്‍മിക്കുന്ന ചിത്രം സവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകനായ രാജു വിശ്വനാഥാണ്.

തമിഴ് നടി അഞ്ജലിയാണ് ചിത്രത്തില്‍ ലിസയായി എത്തുന്നത്. തമിഴിലും തെലുങ്കിലും ഒരേ സമയം ചിത്രീകരിക്കുന്ന സിനിമ ഹിന്ദിയിലേക്ക് മൊഴി മാറ്റും. വ്യത്യസ്ഥമായ ഒരു ഹൊറര്‍ ചിത്രമായിരിക്കും ഇതെന്ന് ചിത്രത്തിന്റെ നിര്‍മാതാവും ഛായാഗ്രാഹകനുമായ മുത്തയ്യ വ്യക്തമാക്കി. ഹൈദരാബാദിലും കൊടൈക്കനാലിലുമായാണ് ചിത്രീകരണം.

Related posts