പെട്ടുപോയി! ദുബായ് ലിവിംഗ് ടുഗെദര്‍ കേസില്‍ യുവതിയുടെ ആരോപണം പൊളിച്ചടുക്കി രണ്ടാം ഭര്‍ത്താവ്; യുവതിയ്ക്ക് നിരവധി പുരുഷന്മാരുമായി വഴിവിട്ട ബന്ധമെന്ന് പത്തനംതിട്ടക്കാരന്‍ രാജ് നായര്‍

d600പത്തനംതിട്ട: ദുബായ് ലിവിംഗ്ടുഗെദര്‍ കേസില്‍ ആരോപണവിധേയനായ പത്തനംതിട്ട സ്വദേശി രാജ് നായര്‍ യുവതിയ്‌ക്കെതിരേ രംഗത്ത്. ദുബായില്‍ വച്ച് പരിചയപ്പെടുകയും ലിവിങ് ടുഗദറായി ജീവിക്കുകയും നാട്ടിലെത്തി വിവാഹം രജിസ്റ്റര്‍ ചെയ്ത ശേഷം മുങ്ങുകയും ചെയ്തുവെന്ന മുംബൈക്കാരി അശ്വിന്തര്‍ കൗറിന്റെ വെളിപ്പെടുത്തല്‍  തെളിവുസഹിതം പൊളിച്ചടുക്കുകയാണ് രണ്ടാം ഭര്‍ത്താവായ രാജ് നായര്‍. പ്രണയം നടിച്ച് വഞ്ചിച്ചെന്നും എട്ടുലക്ഷം രൂപ തട്ടിയെടുത്തെന്നും പറഞ്ഞായിരുന്നു അശ്വിന്തര്‍ വാര്‍ത്താ സമ്മേളനം വിളിച്ചു കൂട്ടിയത്. കേരളത്തിലെ മാധ്യമങ്ങള്‍ വാര്‍ത്ത ആഘോഷമാക്കുകയും ചെയ്തിരുന്നു.

ഈ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ വെളിപ്പെടുത്തലുകളുമായി രാജ്‌നായര്‍ രംഗത്തു വന്നത്. അശ്വിന്തറിന്റെ ആദ്യ വിവാഹത്തിന്റെ ഫോട്ടോകള്‍ രാജ്‌നായര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിരത്തി. ഇവര്‍ക്ക് മറ്റ് യുവാക്കളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വാട്‌സാപ് ചാറ്റുകളുടെ പകര്‍പ്പും നല്‍കി. ആദ്യവിവാഹത്തെക്കുറിച്ച് രാജ് നായര്‍ മനസിലാക്കിയതോടെ വിവാഹമോചനം നേടിയതായുള്ള വ്യാജ രേഖ ഇവര്‍ തന്നെ കാണിച്ചു പറ്റിക്കുകയായിരുന്നെന്നും രാജ് നായര്‍ പറയുന്നു.

2012 ല്‍ ദുബായില്‍ ജോലി ചെയ്തിരുന്ന സമയത്താണ് രാജ് നായര്‍ അശ്വിന്തറിനെ പരിചയപ്പെടുന്നത്. 2016 ല്‍ മുംബൈ താനെയിലെ രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് ഇരുവരും വിവാഹിതരായി. അതിനു ശേഷം ഡോംബിവലിയിലെ അശ്വിന്തറിന്റെ വീട്ടില്‍ താമസിക്കവേയാണ് അവരുടെ മുന്‍ വിവാഹത്തിന്റെ ഫോട്ടോകള്‍ ലഭിക്കുന്നത്. ഇതേപ്പറ്റി അന്വേഷിച്ചപ്പോള്‍ അശ്വിന്തര്‍ മുംബൈ സ്വദേശിയായ സച്ചിന്‍ സാവന്ത് എന്ന യുവാവുമായി 2004 ജൂണ്‍ ആറിന് ഹിന്ദു വിധിപ്രകാരം വിവാഹിതയായി എന്ന് അറിയാന്‍ കഴിഞ്ഞു.

ഇതേപ്പറ്റി അശ്വിന്തറിനോടും അവരുടെ മാതാപിതാക്കളോടും അന്വേഷിച്ചപ്പോള്‍ അത് വളരെ മുമ്പ് നടന്നതാണെന്നും വിവാഹ മോചനം നേടിയതാണെന്നുംപറഞ്ഞു. വിവാഹമോചനം നേടി എന്നു വിശ്വസിപ്പിക്കുന്നതിനായി 100 രൂപ മുദ്രപ്പത്രത്തില്‍ 2014 ല്‍ എഴുതി ഉണ്ടാക്കിയ ഒരു വിവാഹ റദ്ദാക്കല്‍ ഉടമ്പടി കാണിക്കുകയും ചെയ്തു. ആ ഉടമ്പടിക്ക് യാതൊരു നിയമസാധുതയും ഇല്ലെന്ന് തനിക്ക് പിന്നെ മനസിലായെന്ന് രാജ് പറയുന്നു. ചതിക്കപ്പെടുകയാണെന്ന് മനസിലായപ്പോള്‍ അശ്വിന്തറിനെപ്പറ്റി ബന്ധുക്കളോടും സുഹൃത്തുക്കളോടും അന്വേഷിച്ചു. അശ്വിന്തര്‍ ആദ്യ വിവാഹത്തിനു ശേഷം ഭര്‍ത്താവായ സച്ചിന്‍ സാവന്തിനെ തള്ളിപ്പറഞ്ഞ് ദുബായിലേക്ക് ഒളിച്ചോടുകയാണ് ഉണ്ടായതെന്ന് അറിഞ്ഞു.

അശ്വിന്തറിന്റെ ദുബായിലുള്ള സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോഴാണ് ഇവരുടെ തനിനിറം വെളിപ്പെട്ടത്. അശ്വിന്തറിന് നിരവധി പുരുഷന്മാരുമായി ഇടപാടുണ്ടായിരുന്നെന്നും പലരില്‍ നിന്നും പണം വാങ്ങി കബളിപ്പിച്ചതായും രാജ് നായര്‍ അറിഞ്ഞു. ദുബായില്‍ ജോലിചെയ്യുന്ന തൃശൂര്‍ സ്വദേശി മാജിത്തില്‍
നിന്നും ആറ് ലക്ഷം രൂപ അശ്വിന്തര്‍ തട്ടിയെടുത്തിരുന്നു. കൂടാതെ ബഹ്‌റൈനില്‍ ജോലി ചെയ്തിരുന്ന സമയത്ത് കമ്പനിയില്‍ നിന്നും 12 ലക്ഷം രൂപ ലോണ്‍ എടുത്ത് അവധിക്ക് നാട്ടില്‍ പോകുകയാണെന്ന വ്യാജേന കടന്നു കളഞ്ഞു. താനുമായുള്ള വിവാഹത്തിനു ശേഷവും സുഹൃത്തുക്കള്‍ എന്ന് അവകാശപ്പെടുന്ന പലരുമായും അശ്വിന്തര്‍ വഴിവിട്ട ബന്ധം പുലര്‍ത്തിയിരുന്നു.

ഇതു ചോദ്യം ചെയ്തപ്പോള്‍ തനിക്കെതിരേ പീഡനക്കേസ് ചുമത്തുമെന്നു പറഞ്ഞായിരുന്നു ഭീഷണി. തുടര്‍ന്ന് താന്‍ വിവാഹമോചനം ആവശ്യപ്പെട്ടപ്പോള്‍ തന്റെ മൊബൈല്‍, പഴ്‌സ്, പാസ്‌പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ എടുത്ത് ഒളിച്ചു വയ്ക്കുകയായിരുന്ന. ഒടുവില്‍ രക്ഷയില്ലാതെ കഴിഞ്ഞ ഒക്‌ടോബറില്‍ താന്‍ നാട്ടിലേക്ക് തിരിച്ചു വരികയായിരുന്നുവെന്നും രാജ് പറയുന്നു. പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാം എന്ന വ്യാജേനെ നവംബറില്‍ വീട്ടില്‍ വന്ന അശ്വിന്തറും അവരുടെ മാതാപിതാക്കളും സഹോദരിയും എല്ലാം മറന്ന് ഒന്നിച്ചു ജീവിക്കണം എന്നാവശ്യപ്പെട്ടു. അനുസരിച്ചില്ലെങ്കില്‍ അവര്‍ നഷ്ടപരിഹാരം തേടി കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വഞ്ചിച്ചയാളുടെ കൂടെ ഇനിയും ഒന്നിച്ചു ജീവിക്കുവാന്‍ കഴിയില്ലെന്ന് താന്‍ പറഞ്ഞു.

അശ്വിന്തര്‍ എച്ച്ഡിഎഫ്‌സിയില്‍ നിന്നും എടുത്ത അഞ്ച് ലക്ഷം രൂപ ലോണ്‍ താന്‍ തിരിച്ചടയ്ക്കുകയാണെങ്കില്‍ കേസും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാക്കാതെ പരസ്പര ധാരണയില്‍ ബന്ധം വേര്‍പെടുത്താമെന്ന് ഒടുവില്‍ അവര്‍ സമ്മതിച്ചു. ഇതിന്‍ പ്രകാരം കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് ഇന്‍സ്റ്റാള്‍മെന്റ് തുകയുടെ തുല്യമായ 38 ചെക്ക് അശ്വിന്തറിനു കൊടുത്തു. തിരികെ പോകുകയാണെന്ന വ്യാജേനെ പന്തളത്തെത്തിയ ഇവര്‍ എല്ലാ ചെക്കുകളും പിതാവിന്റെ പേരില്‍ മുംബൈയിലേക്ക് കൊറിയര്‍ അയച്ചു.
അതിനു ശേഷം ട്രെയിന്‍ ടിക്കറ്റ് കണ്‍ഫോം ആയില്ല എന്ന് തെറ്റിദ്ധരിപ്പിച്ചു തന്റെ വീട്ടില്‍ തിരികെ എത്തി. ചെക്കുകള്‍ മുംബൈ അഡ്രസില്‍ കിട്ടിയെന്ന് ഉറപ്പായപ്പോള്‍ അശ്വിന്തര്‍ പത്തനംതിട്ട പൊലീസില്‍ തനിക്കെതിരെ കേസ് കൊടുക്കുകയായിരുന്നു. കുടുംബ കോടതിയില്‍ അശ്വിന്തറിനെതിരെ താനും കേസ് ഫയല്‍ ചെയ്തു. അത് നടന്നു വരികയാണ്. ഇതാണ് വാസ്തവമെന്നും രാജ് നായര്‍ പറയുന്നു

Related posts