മാറ്റങ്ങള്‍ സച്ചിന്‍ അടക്കമുള്ള താരങ്ങളോടു സംസാരിച്ച ശേഷം : ലോധ

sp-lodha-l ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാര്‍, ബിസിസിഐ ഭാരവാഹികള്‍ അടക്കമുള്ളവരോട് സംസാരിച്ച ശേഷമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഭരണത്തെ അടിമുടി മാറ്റുന്നതിനായുള്ള നിര്‍ദേശങ്ങള്‍ ശിപാര്‍ശ ചെയ്തതെന്നു ജസ്റ്റീസ് ലോധ.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാരായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, കപില്‍ദേവ്, ബിഷന്‍ സിംഗ് ബേദി തുടങ്ങിയവരുമായെല്ലാം കമ്മിറ്റി ചര്‍ച്ച ചെയ്തു. ഇതു കൂടാതെ കമ്മിറ്റി നിലവില്‍ വരുമ്പോള്‍ ബിസിസിഐ പ്രസിഡന്റായിരുന്ന ജഗ്‌മോഹന്‍ ഡാല്‍മിയ, സെക്രട്ടറി അനുരാഗ് ഠാക്കുര്‍ എന്നിവരടങ്ങുന്ന ഭരണസമിതി അംഗങ്ങളുമായും കമ്മിറ്റി ആശയവിനിമയം നടത്തിയെന്നും ജസ്റ്റീസ് ലോധ വ്യക്തമാക്കി.

ലോധ കമ്മറ്റിയുടെ നിര്‍ദേശങ്ങളില്‍ അസംതൃപ്തരായ ചില ഭരണസമിതി അംഗങ്ങള്‍ ഇപ്പോള്‍ നടക്കുന്ന ഇന്ത്യ  ഇംഗ്ലണ്ട് പരമ്പര മുടക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.ഇന്ത്യയിലെ ക്രിക്കറ്റ് ഭരണത്തില്‍ പുതുരക്തം വരണമെന്നും പുതിയ ആശയങ്ങളുമായി പുതിയ ആളുകള്‍ ക്രിക്കറ്റ് ഭരണത്തില്‍ വരണമെന്നുമാണ് കമ്മറ്റിയുടെ പ്രധാന ലക്ഷ്യം. നാളെ സുപ്രീം കോടതി നിയമിക്കുന്ന പുതിയ ഭരണസമിതിക്ക് എല്ലാം സഹായങ്ങളും ചെയ്യുമെന്നും ജസ്റ്റിസ് ലോധ പറഞ്ഞു.

Related posts