ഏ​ഴു രാ​ജ്യ​ങ്ങ​ള്‍​, 12,000 കി​ലോ​മീ​റ്റ​ർ! ലണ്ടനില്‍ ​നി​ന്ന് ചൈ​നയ്ക്കൊ​രു ചൂ​ളം​വി​ളി

London_China_train_290417ബെ​യ്ജിം​ഗ്‍: ഏ​ഴു രാ​ജ്യ​ങ്ങ​ള്‍​ക​ട​ന്ന് 12,000 കി​ലോ​മീ​റ്റ​ർ ദൂ​രം 20 ദി​വ​സം​കൊ​ണ്ട് താ​ണ്ടി ആ ​ട്രെ​യി​ൻ ല​ണ്ട​നി​ൽ​നി​ന്നും ചൈ​ന​യി​ൽ എ​ത്തി​നി​ന്നു. ഏ​പ്രി​ൽ 10 ന് ​ല​ണ്ട​നി​ൽ​നി​ന്നും യാ​ത്ര ആ​രം​ഭി​ച്ച ട്രെ​യി​ൻ യാ​ത്ര അ​വ​സാ​നി​പ്പി​ച്ച​ത് ചൈ​ന​യി​ലെ യി​വു ന​ഗ​ര​ത്തി​ലാ​ണ്. ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ ദീ​ർ​ഘ​ദൂ​ര​യാ​ത്ര​യാ​ണ് ഈ ​ച​ര​ക്ക് തീ​വ​ണ്ടി പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. വി​സ്കി, കു​ട്ടി​ക​ൾ​ക്കു​ള്ള പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ, മ​രു​ന്നു​ക​ൾ, മ​റ്റ് ചെ​റു മെ​ഷീ​നു​ക​ൾ എ​ന്നി​വ​യു​മാ​യാ​ണ് തീ​വ​ണ്ടി കൂ​കി​പ്പാ​ഞ്ഞെ​ത്തി​യ​ത്.

പ​ടി​ഞ്ഞാ​റ​ൻ യൂ​റോ​പ്പു​മാ​യു​ള്ള വ്യാ​പാ​ര​ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ആ​രം​ഭി​ച്ച​താ​ണ് സി​ൽ‌​ക്ക് റൂ​ട്ട് ച​ര​ക്ക് ട്രെ​യി​ൻ ഗ​താ​ഗ​തം. ല​ണ്ട​നി​ൽ​നി​ന്നും യാ​ത്ര ആ​രം​ഭി​ച്ച ട്രെ‍​യി​ൻ ഫ്രാ​ൻ​സ്, ബെ​ൽ​ജി​യം, ജ​ർ​മ​നി, പോ​ള​ണ്ട്, ബെ​ലാ​റ​സ്, റ​ഷ്യ, ഖ​സാ​ഖ്സ്ഥാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ക​ട​ന്നാ​ണ് ചൈ​ന​യി​ലെ​ത്തി​യ​ത്.

2013 ലാ​ണ് ചൈ​ന-​യൂ​റോ​പ്പ് അ​തി​വേ​ഗ റെ​യി​ല്‍ പാ​ത ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. ഒ​റ്റ​വ​രി​പാ​ത മാ​ത്ര​മെ ഈ ​റൂ​ട്ടി​ലൂ​ള്ളൂ. 2014 ല്‍ ​യി​വു റ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍​നി​ന്ന് സ്പെ​യി​നി​ലെ മാ​ഡ്രി​ഡി​ലേ​ക്കാ​ണ് ചൈ​ന-​യൂ​റോ​പ്പ് പാ​ത​യി​ലൂ​ടെ​യു​ള്ള ആ​ദ്യ സ​ര്‍​വീ​സ് ന​ട​ന്ന​ത്.

വി​മാ​നം,ക​പ്പ​ല്‍ എ​ന്നി​വ​യി​ലൂ​ടെ​യു​ള്ള ച​ര​ക്ക് നീ​ക്ക​ത്തേ​ക്കാ​ള്‍ ലാ​ഭ​ക​ര​മാ​ണ് ട്രെ​യി​ന്‍ സ​ര്‍​വീ​സ് എ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. ക​പ്പ​ൽ യാ​ത്ര​ക്ക് 30 ദി​വ​സം എ​ടു​ക്കു​മെ​ങ്കി​ൽ ട്രെ​യി​ൻ 18 ദി​വ​സ​ത്തി​നു​ള്ളി​ൽ ച​ര​ക്കു​ക​ൾ ചൈ​ന​യി​ൽ​നി​ന്ന് ബ്രി​ട്ട​നി​ൽ എ​ത്തി​ക്കും.

Related posts