എല്ലാം സ്ത്രീശക്തിയിലൂടെ..! കേ​ര​ള സംസ്ഥാന ലോ​ട്ട​റി​യു​ടെ ഒരു കോടി ചുമട്ടുതൊഴിലാളിക്ക്; സ്വന്തമായ സ്ഥലത്ത് ഒരു വീടാണ് തന്‍റെ സ്വപ്നമെന്ന് രവി

lottari-raviകോ​ത​മം​ഗ​ലം:  കേ​ര​ള സംസ്ഥാന ലോ​ട്ട​റി​യു​ടെ സ്ത്രീ​ശ​ക്തി ഭാ​ഗ്യ​ക്കു​റി​ ഒ​ന്നാം സ​മ്മാ​നം ഒ​രു കോ​ടി രൂ​പ അ​ടി​ച്ച​ത് കോ​ത​മം​ഗ​ല​ത്തെ ചു​മു​ട്ടു​തൊ​ഴി​ലാ​ളി​ക്ക്. ബി​എം​എ​സ് ഹെ​ഡ് ലോ​ഡ് വ​ർ​ക്കേ​ഴ്സ് കോ​ത​മം​ഗ​ലം കോ​ള​ജ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ക​ലാ​ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന വാ​ള​ക​ത്തി​ൽ ര​വി​ (50)​ ആ​ണ് ഭാഗ്യവാൻ.നി​ന​ച്ചി​രി​ക്കാ​തെ ഭാ​ഗ്യ​ദേ​വ​ത ക​ടാ​ക്ഷി​ച്ച​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് ര​വി​യും കു​ടും​ബ​വും. ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പ്.

ഇ​ന്ന​ലെ രാ​വി​ലെ പ​തി​വു​പോ​ലെ കോ​ത​മം​ഗ​ലം കോ​ള​ജ് ജം​ഗ് ഷനി​ൽ ചു​മ​ട്ടു​പ​ണി​ക്കു പോ​യി സ​മീ​പ​ത്തെ ഹോ​ട്ട​ലി​ൽ ചാ​യ ക​ഴി​ക്കു​ന്ന​തി​നി​ടെ​യാ​ണു രവി ലോ​ട്ട​റി ഫ​ലം അ​റി​ഞ്ഞ​ത്. ര​വി എ​ടു​ത്ത എ​സ്‌​ജെ 508379 ന​ന്പ​ർ ലോ​ട്ട​റി​ക്ക് സ​മ്മാ​നം കി​ട്ടി​യ വി​വ​രം ആ​ദ്യം അ​റി​യി​ച്ച​ത് സു​ഹൃ​ത്തും ചു​മ​ട്ടു​തൊ​ഴി​ലാ​ളി​​യു​മാ​യ ആ​ന്‍റ​ണി​യെ​യാ​ണ്.

ന​ഗ​ര​ത്തി​ൽ ന​ട​ന്ന് ലോ​ട്ട​റി വി​ൽ​പ​ന ന​ട​ത്തു​ന്ന ആ​ണി​ക്ക എ​ന്നു വി​ളി​ക്കു​ന്ന ആ​ളു​ടെ പ​ക്ക​ൽ നി​ന്നാ​ണ് ടി​ക്ക​റ്റെ​ടു​ത്ത​തെ​ന്നു ര​വി പ​റ​ഞ്ഞു. ത​റ​വാ​ട് വീ​തം​വ​ച്ച വ​ക​യി​ൽ കി​ട്ടി​യ ര​ണ്ട​ര സെ​ന്‍റി​ലെ ചെ​റി​യ വീ​ട്ടി​ലാ​ണു താ​മ​സം. പ​തി​നേ​ഴ് വ​ർ​ഷ​മാ​യി ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​ണ്. സ്വ​ന്ത​മാ​യി സ്ഥ​ലം വാ​ങ്ങി വീ​ട് വ​യ്ക്ക​ണ​മെ​ന്ന​താ​ണ് ര​വി​യു​ടെ  വ​ലി​യ ആ​ഗ്ര​ഹം. ബാ​ക്കി പ​ണം ഏ​ക മ​ക​ൾ മൂ​ന്നാം ക്ലാ​സി​ലേ​ക്ക് ജ​യി​ച്ച അ​നു​ല​ക്ഷ്മി​യു​ടെ വി​വാ​ഹ​ത്തി​ന് നി​ക്ഷേ​പി​ക്കു​മെ​ന്ന് ര​വി പ​റ​യു​ന്നു. അ​നീ​ഷ​യാ​ണു ഭാ​ര്യ.

Related posts