കടത്തില്‍ മുങ്ങി നില്‍ക്കേ ഭാഗ്യദേവതയുടെ കടാക്ഷം; സ്ത്രീ​ശ​ക്തി​യു​ടെ ഒ​രു കോ​ടി സ്വ​കാ​ര്യ ബ​സു​ട​മ​യ്ക്ക്

KTM-LOTTARY-Lആ​ല​പ്പു​ഴ: സ്ത്രീ​ശ​ക്തി ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​ന​മാ​യ ഒ​രു​കോ​ടി ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ സ്വ​കാ​ര്യ ബ​സു​ട​മ​യ്ക്ക്. മ​ണ്ണ​ഞ്ചേ​രി വെ​ളി​യി​ൽ വീ​ട്ടി​ൽ ന​വാ​സി​നെ​യാ​ണ് ഭാ​ഗ്യ​ദേ​വ​ത ക​ടാ​ക്ഷി​ച്ച​ത്.     കേ​ര​ള ബ​സ് ട്രാ​ൻ​സ്പോ​ർ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യ ന​വാ​സ് ക​ഴി​ഞ്ഞ​ദി​വ​സം ഓ​ഫീ​സി​ലി​രി​ക്ക​വെ എ​ടു​ത്ത ടി​ക്ക​റ്റി​നാ​ണ് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​ത്.
വ​ർ​ക് ഷോ​പ്പി​ലാ​യ ബ​സി​ന്‍റെ ത​ക​രാ​റ് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യു​ള്ള പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള നെ​ട്ടോ​ട്ട​മോ​ടു​ന്ന​തി​നി​ട​യി​ലാ​ണ് ഭാ​ഗ്യ​ദേ​വ​ത​യു​ടെ ക​ടാ​ക്ഷം ഈ ​യു​വാ​വി​നെ തേ​ടി​യെ​ത്തി​യ​ത്.
മ​ണ്ണ​ഞ്ചേ​രി​യി​ലു​ണ്ടാ​യി​രു​ന്ന നാ​ലു സെ​ന്‍റ് സ്ഥ​ല​വും വീ​ടും ക​ട​ബാ​ധ്യ​ത മൂ​ലം വി​റ്റ ന​വാ​സി​പ്പോ​ൾ കു​ടും​ബ വീ​ട്ടി​ലാ​ണ് താ​മ​സം. സ​മ്മാ​നം ല​ഭി​ച്ച ടി​ക്ക​റ്റ് മ​ണ്ണ​ഞ്ചേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ഏ​ൽ​പി​ച്ചു. മി​നി​മോ​ളാ​ണ് ന​വാ​സി​ന്‍റെ ഭാ​ര്യ. അ​ൽ​അ​മി, മി​ൻ​ഹാ​സ്, അ​ൽ​ഹാ​സ് എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

Related posts