ഭാഗ്യം ഇനി അരികിലെത്തും മെറൂൺ നിറത്തിൽ..! അംഗീകൃത ലോട്ടറി വിൽപ്പന ക്കാരെ തിരിച്ചറിയാൻ യൂണിഫോം ഏർപ്പെടുത്തി സർക്കാർ

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്തെ ലോ​ട്ട​റി ചൂ​താ​ട്ടം നി​യ​ന്ത്രി​ക്കാ​നും അം​ഗീ​കൃ​ത ലോ​ട്ട​റി വി​ല്പ​ന​ക്കാ​രെ തി​രി​ച്ച​റി​യാ​നും ലോ​ട്ട​റി വി​ല്പ​ന​ക്കാ​ർ​ക്കാ​യി സ​ർ​ക്കാ​ർ യൂ​ണി​ഫോം ഏ​ർ​പ്പെ​ടു​ത്തി. ലോ​ട്ട​റി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള 50,000 ലോ​ട്ട​റി വി​ല്പ​ന​ക്കാ​ർ​ക്കാ​ണ് യൂ​ണി​ഫോം സ​ന്പ്ര​ദാ​യം ഘ​ട്ടംഘ​ട്ട​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ ന​ട​ന്ന സം​സ്ഥാ​ന ലോ​ട്ട​റി സു​വ​ർ​ണജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ൽ മ​ന്ത്രി തോ​മ​സ് ഐ​സ​ക് നി​ർവഹി​ച്ചു. മെ​റൂ​ണ്‍ നി​റ​ത്തി​ലു​ള്ള ഓ​വ​ർ​കോ​ട്ടാ​ണ് കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാറാ​ക്കി​യി​രി​ക്കു​ന്ന​ത്. യൂ​ണി​ഫോ​മി​നു പു​റ​ത്ത് ലോ​ട്ട​റി വ​കു​പ്പി​ന്‍റെ പ​ര​സ്യ​വും ഉ​ണ്ടാ​യി​രി​ക്കും.

യൂ​ണി​ഫോം ഏ​ർ​പ്പെ​ടു​ന്ന​തി​നോ​ട് ഏ​ജ​ന്‍റു​മാ​ർ​ക്കും വി​ല്പ​ന​ക്കാ​ർ​ക്കും അ​നു​കൂ​ല സ​മീ​പ​ന​മാ​ണ് ഉ​ള്ള​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ അം​ഗീ​കൃ​ത ഏ​ജ​ന്‍റു​മാ​ർ​ക്ക് യൂ​ണി​ഫോം ന​ൽ​കും. ഏ​ജ​ന്‍റു​മാ​രും വി​ല്പ​ന​ക്കാ​രും ത​മ്മി​ലു​ള്ള ഐ​ക്യം വ​ള​ർ​ത്തു​ന്ന​തി​നും മ​ത്സ​രം ഒ​ഴി​വാ​ക്കു​ന്ന​തി​നും യൂ​ണി​ഫോം സ​ഹാ​യി​ക്കു​മെ​ന്നു മ​ന്ത്രി തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു.

Related posts