എ​ന്‍റെ ക​ര​ളാ​ണ് നീ…! ​പ്ര​ണ​യ​സ​മ്മാ​ന​മാ​യി ഭാ​ര്യ ഭ​ർ​ത്താ​വി​ന് ക​ര​ൾ പ​കു​ത്തു​ന​ൽ​കി; ത​നി​ക്കു കി​ട്ടി​യ ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​മാ​ണ് ഇ​തെ​ന്ന് ഭ​ർ​ത്താ​വ്

കോ​യ​ന്പ​ത്തൂ​ർ: പ്ര​ണ​യ​ദി​ന​ത്തി​ൽ ഭാ​ര്യ ഭ​ർ​ത്താ​വി​ന് ക​ര​ൾ പ​കു​ത്തു​ന​ൽ​കി. ക​ര​ൾ രോ​ഗ​ത്തെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജാ​ജീ​ർ ഹു​സൈ​നാ​ണ് ഭാ​ര്യ നി​ഷ ക​ര​ൾ ന​ൽ​കി​യ​ത്. ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ക​ര​ൾ മാ​റ്റി​വ​ച്ച​ത്. കോ​യ​ന്പ​ത്തൂ​രി​ലെ ജി​ഇ​എം ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ.

ആ​റ് വ​ർ​ഷം മു​ൻ​പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു. എ​ല്ലാ വ​ർ​ഷ​വും വാ​ല​ന്‍റൈ​ൻ​സ് ദി​ന​ത്തി​ൽ ഭ​ർ​ത്താ​വി​ന് സ​മ്മാ​നം ന​ൽ​കു​മാ​യി​രു​ന്നു​വെ​ന്നു നി​ഷ പ​റ​ഞ്ഞു. എ​ന്നാ​ൽ ഈ ​വ​ർ​ഷം അ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു​വെ​ന്നും ഇ​തോ​ടെ അ​ദ്ദേ​ഹ​ത്തി​നു ക​ര​ൾ ന​ൽ​കാ​ൻ താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും നി​ഷ കൂ​ട്ടി​ച്ചേ​ർ​ത്തു.

ത​നി​ക്കു കി​ട്ടി​യ ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​മാ​ണ് ഇ​തെ​ന്ന് ഭ​ർ​ത്താ​വ് ഹു​സൈ​നും പ​റ​ഞ്ഞു.

Related posts