ചാണ്ടിച്ചായൻ ശരിയാക്കുമോ‍..! യഥാസമയം സർവീസ് ചെയ്തില്ല കോട്ടയത്തെ 4 ലോ ​ഫ്ലോ​ർ ബ​സുകൾ കട്ടപ്പുറത്ത്; ബ​സി​ന്‍റെ ഗ്ലാ​സ് മാ​റു​ന്ന​തി​നു മാത്രം 30,000 രൂ​പ​യുടെ ചിലവ്

lowfloor-lകോ​ട്ട​യം: കോ​ട്ട​യം ഡി​പ്പോ​യി​ലെ 10 കെഎ​സ്ആ​ർ​ടി​സി ലോ ​ഫ്ലോ​ർ ബ​സി​ൽ നാ​ലെ​ണ്ണ​വും ക​ട്ട​പ്പു​റ​ത്ത്. ബ​സു​ക​ൾ ക​ട്ട​പ്പു​റ​ത്താ​യി​ട്ട് ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി. ചി​ല്ലു ത​ക​ർ​ന്നും എ​ൻ​ജി​ൻ, മെ​ക്കാ​നി​ക്ക​ൽ ത​ക​രാ​ർ മൂ​ല​മാ​ണ് നാ​ലു ബ​സു​ക​ളും ഗാ​രേ​ജി​ൽ ക​യ​റി​യ​ത്. ക​ള​മ​ശേ​രി​യി​ലെ വോ​ൾ​വോ ബ​സു​ക​ളു​ടെ സ​ർ​വീ​സ് സെ​ന്‍റ​റി​ൽനി​ന്നു മെ​ക്കാ​നി​ക്കു​ക​ൾ എ​ത്തി വാ​ഹ​ന​ങ്ങ​ൾ യ​ഥാ​സ​മ​യം സ​ർ​വീ​സ് ചെ​യ്യാ​ത്ത​താ​ണ് ആ​ഴ്ച​ക​ളാ​യി ബ​സു​ക​ൾ ഗാ​രേ​ജി​ൽ വി​ശ്ര​മി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

വ​ശ​ങ്ങ​ളി​ലെ ചി​ല്ലു ത​ക​ർ​ന്നു വി​ശ്ര​മ​ത്തി​ലാ​യ ലോ ​ഫ്ലോർ ബ​സി​ന്‍റെ ഗ്ലാ​സ് മാ​റു​ന്ന​തി​നു 30,000 രൂ​പ​യി​ലേ​റെ ചെ​ല​വു വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. വാ​ഹ​ന​ങ്ങ​ൾ ത​ക​രാ​റി​ലാ​യ വി​വ​രം ആ​ഴ്ച​ക​ൾ​ക്കു മു​ന്പേ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല.

തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ഗ​താ​ഗ​ത​മ​ന്ത്രി​യാ​യി​രി​ക്കേ​യാ​ണു കോ​ട്ട​യം ഡി​പ്പോ​യി​ലേ​ക്കു 10 എ​സി ലോ ​ഫ്ലോർ ബ​സു​ക​ൾ അ​നു​വ​ദി​ച്ച​ത്. എ​റ​ണാ​കു​ളം, തി​രു​വ​ന്ത​പു​രം, ഈ​രാ​റ്റു​പേ​ട്ട, മു​ണ്ട​ക്ക​യം, ചെ​ങ്ങ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​യ്ക്കാ​യി​രു​ന്നു ബ​സു​ക​ളു​ടെ സ​ർ​വീ​സ്. നോ​ണ്‍ എ​സി ബ​സു​ക​ളു​ടെ സ​ർ​വീ​സും പ​ല​പ്പോ​ഴും മു​ട​ങ്ങു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.

ഡ്രൈ​വ​ർ​മാ​രു​ടെ അ​ഭാ​വ​വും ബ​സു​ക​ളു​ടെ ത​ക​രാ​റും​മൂ​ലം ആ​റു നോ​ണ്‍ എ​സി ബ​സു​ക​ളി​ൽ ര​ണ്ടെ​ണ്ണം പ​തി​വാ​യി മു​ട​ങ്ങാ​റു​ണ്ട്. പ​ല ബ​സു​ക​ളി​ലും ജീ​വ​ന​ക്കാ​രു​ടെ അ​മി​ത​ജോ​ലി​ഭാ​രം പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. കോ​ട്ട​യം- പ​ഞ്ചി​ക്ക​ൽ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ൽ ഒ​രു ഡ്രൈ​വ​ർ മാ​ത്ര​മാ​ണു​ള്ള​ത്. തു​ട​ർ​ച്ച​യാ​യ ര​ണ്ടു രാ​ത്രി​ക​ളി​ൽ ഒ​രേ ഡ്രൈ​വ​ർ ത​ന്നെ ബ​സ് ഓ​ടി​ക്ക​ണം. ഇ​ത്ത​രം ബ​സു​ക​ളി​ൽ ക​ണ്ട​ക്ട​ർ കം ​ഡ്രൈ​വ​ർ ഡ്യൂ​ട്ടി​യി​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Related posts