ഗാ​ന്ധി​ഭ​വ​ൻ അ​ഗ​തി​ക​ൾ​ക്ക് ലു​ലു ഗ്രൂ​പ്പി​ന്‍റെ അ​ഞ്ച​ര കോ​ടി രൂ​പ​യു​ടെ സ​ഹാ​യം; ലി​ഫ്റ്റ് അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​മു​ള്ള ആ​ശു​പ​ത്രി മാ​തൃ​ക​യി​ലു​ള്ള​താ​യി​രി​ക്കും പു​തി​യ കെ​ട്ടി​ടം

കൊ​ല്ലം: റം​സാ​ൻ വ്ര​താ​നു​ഷ്ഠാ​ന​ത്തി​ന്‍റെ ആ​രം​ഭ ദി​ന​ത്തി​ൽ പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ.​യൂ​സ​ഫ​ലി​യു​ടെ കാ​രു​ണ്യ​വ​ർ​ഷം. ഇ​വി​ട​ത്തെ അ​ന്തേ​വാ​സി​ക​ളാ​യ അ​മ്മ​മാ​ർ​ക്ക് താ​മ​സി​ക്കാ​ൻ അ​ഞ്ച് കോ​ടി രൂ​പ ചെ​ല​വി​ട്ട് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​മു​ള്ള ബ​ഹു​നി​ല കെ​ട്ടി​ടം നി​ർ​മി​ച്ച് ന​ൽ​കും.

ലി​ഫ്റ്റ് അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​മു​ള്ള ആ​ശു​പ​ത്രി മാ​തൃ​ക​യി​ലു​ള്ള​താ​യി​രി​ക്കും പു​തി​യ കെ​ട്ടി​ടം. ലു​ലു ഗ്രൂ​പ്പ് ത​ന്നെ നേ​രി​ട്ടാ​യി​രി​ക്കും കെ​ട്ടി​ട നി​ർ​മാ​ണം ന​ട​ത്തു​ക. കി​ട​പ്പ് രോ​ഗി​ക​ള​ട​ക്ക​മു​ള്ള അ​മ്മ​മാ​ർ​ക്ക് സൗ​ക​ര്യ​പ്പെ​ടു​ന്ന കെ​ട്ടി​ട നി​ർ​മാ​ണം ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​കു​മെ​ന്ന് ഗാ​ന്ധി​ഭ​വ​ൻ സെ​ക്ര​ട്ട​റി ഡോ.​പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ​സ്.​അ​മ​ൽ​രാ​ജ്, കു​ടും​ബാം​ഗ​വും ച​ല​ച്ചി​ത്ര ന​ട​നു​മാ​യ ടി.​പി.​മാ​ധ​വ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഇ​തു​കൂ​ടാ​തെ റം​സാ​ൻ സ​മ്മാ​ന​മാ​യി 50 ല​ക്ഷം രൂ​പ​യും ലു​ലു ഗ്രൂ​പ്പ് ഗാ​ന്ധി​ഭ​വ​ന് സ​മ്മാ​നി​ച്ചു. ലു​ലു ഗ്രൂ​പ്പ് ഇ​തി​ന​കം മൂ​ന്നു​കോ​ടി രൂ​പ​യു​ടെ സ​ഹാ​യ​മാ​ണ് ഗാ​ന്ധി​ഭ​വ​ന് ന​ൽ​കി​യി​ട്ടു​ള്ള​ത്. ര​ണ്ടു​വ​ർ​ഷം മു​ന്പ് ഗാ​ന്ധി​ഭ​വ​ൻ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ഇ​വി​ട​ത്തെ അ​മ്മ​മാ​രോ​ടൊ​പ്പം എം.​എ.​യൂ​സ​ഫ​ലി ഏ​റെ നേ​രം ചെ​ല​വ​ഴി​ച്ചി​രു​ന്നു.

ഗാ​ന്ധി​ഭ​വ​ന്‍റെ ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​വും മ​തേ​ത​ര സ്വ​ഭാ​വ​വും അ​ദ്ദേ​ഹ​ത്തെ ഏ​റെ ആ​ക​ർ​ഷി​ക്കു​ക​യു​ണ്ടാ​യി. അ​ന്നു​മു​ത​ൽ പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ലെ​ല്ലാം ലു​ലു ഗ്രൂ​പ്പി​ന്‍റെ അ​പ്ര​തീ​ക്ഷി​ത സ​ഹാ​യ​ങ്ങ​ൾ ഗാ​ന്ധി​ഭ​വ​ന് ല​ഭ്യ​മാ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

പ്ര​തി​വ​ർ​ഷം ഗാ​ന്ധി​ഭ​വ​ന് ന​ൽ​കു​ന്ന ഒ​രു കോ​ടി രൂ​പ​യു​ടെ ഗ്രാ​ന്‍റി​ന് പു​റ​മേ​യാ​ണ് ഇ​പ്പോ​ഴ​ത്തെ സ​ഹാ​യ പ്ര​ഖ്യാ​പ​നം. ആ​ദ്യ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ഗാ​ന്ധി​ഭ​വ​നി​ൽ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ഒ​രു കോ​ടി രൂ​പ യൂ​സ​ഫ​ലി സ​മ്മാ​നി​ച്ചി​രു​ന്നു.

ഗാ​ന്ധി​ഭ​വ​നി​ലെ 34 കു​ടും​ബാം​ഗ​ങ്ങ​ൾ ഇ​ത്ത​വ​ണ നോ​ന്പ് അ​നു​ഷ്ഠി​ക്കു​ന്നു​ണ്ട്. ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​പു​ല​മാ​യ ഇ​ഫ്ത്താ​ർ സം​ഗ​മ​വും ഗാ​ന്ധി​ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ക്കും.

എം.​എ.​യൂ​സ​ഫ​ലി​ക്ക് വേ​ണ്ടി സെ​ക്ര​ട്ട​റി ഇ.​എ.​ഹാ​രി​സ്, മാ​നേ​ജ​ർ എ​ൻ.​പീ​താം​ബ​ര​ൻ, മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ എ​ൻ.​ബി.​സ്വ​രാ​ജ്, ബാ​ബു വ​ർ​ഗീ​സ് എ​ന്നി​വ​ർ ഗാ​ന്ധി​വ​നി​ൽ എ​ത്തി​യാ​ണ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. റം​സാ​ൻ സ​ഹാ​യ​മാ​യ അ​ന്പ​തു​ല​ക്ഷം രൂ​പ​യു​ടെ സി​ഡി അ​വ​ർ ഗാ​ന്ധി​ഭ​വ​നി​ലെ അ​മ്മ​മാ​ർ​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു.

Related posts