52 ഇഞ്ച് ടെലിവിഷന്‍, സമയം കൊല്ലാന്‍ വീഡിയോ ഗെയിം, പോരാത്തതിന് ഭാര്യമാര്‍ക്കൊപ്പം സല്ലപിക്കാന്‍ പ്രത്യേക സൗകര്യം: ഈ ജയിലിലെ ആഢംബരങ്ങള്‍ കേട്ടാല്‍ ഞെട്ടും

jail 2തടവറയെന്ന സങ്കല്‍പങ്ങളെ പൊളിച്ചെഴുതി ഹോണ്ടുറാസിലെ ജയിലില്‍ വ്യത്യസ്തമാകുന്നു. 52 ഇഞ്ച് ടെലിവിഷന്‍, സമയം കൊല്ലാന്‍ വിഡിയോ ഗെയിം തുടങ്ങി സന്ദര്‍ശനത്തിനെത്തുന്ന ഭാര്യമാര്‍ക്കും കൂട്ടുകാരികള്‍ക്കുമൊപ്പം ലൈംഗികത അനുഭവിക്കാന്‍ പ്രത്യേക മുറി വരെ ഒരുക്കിയിരിക്കുന്നു ഈ ജയിലില്‍. ഹോണ്ടുറാസിലെ തമാരയിലെ ‘ഉന്നതരായ’തടവു പുള്ളികളാണ് ഈ സുഖങ്ങളെല്ലാം അനുഭവിക്കുന്നത് എന്നു മാത്രം.

എംഎസ് 13 എന്ന രാജ്യാന്തര ക്രിമിനല്‍ സംഘത്തില്‍ പെട്ടവരാണ് ഈ ജയിലില്‍ ഉള്ളവരില്‍ ഏറെ. പിന്നെ ബാരിയോ 18 എന്ന ഹോണ്ടുറാസില്‍ തന്നെയുള്ള ഗുണ്ടാ സംഘത്തിലുള്ളവരും. ലൊസാഞ്ചലസ് കേന്ദ്രീകരിച്ചുള്ള ഗുണ്ടാകളാണ് എംഎസ് 13 സംഘത്തിലുള്ളത്. ഇവിടുത്തെ ജയിലില്‍ ആളുകളുടെ എണ്ണം കൂടിയതിനെ തുടര്‍ന്നാണ് എഴുന്നൂറിലധികം ജയില്‍ പുള്ളികളെ ല ടോവയിലെ എല്‍ പോസോ 2 ജയിലിലേയ്ക്ക് മാറ്റിയത്. ഇതത്ര പിടിക്കാതിരുന്ന ചിലരാണ് തങ്ങള്‍ അനുഭവിച്ചു വന്ന സുഖ സൗകര്യങ്ങളുടെ വിവരം പുറംലോകത്തെത്തിച്ചത്.
jjj
പ്രേമിക്കാനും പ്രത്യേക സൗകര്യമുണ്ട്. ഗേള്‍ഫ്രെണ്ടോ, ഭാര്യമാരൊ എത്തിയാല്‍ അവര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ ഒരുക്കിയ പ്രത്യേക മുറികള്‍ മുതിര്‍ന്ന ഗുണ്ടാ തലവന്‍മാര്‍ക്കും അത്ര പിടിപാടുള്ളവര്‍ക്കും മാത്രമാണ്. എന്തായാലും ജയിലില്‍ നിന്നുള്ള ആഡംബര ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ഹോണ്ടുറാസ് വാസികളും അധികൃതരും. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവിടുത്തെ മുന്‍ ജയില്‍ പുള്ളികള്‍ ഈ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.

Related posts