ചോദ്യപേപ്പര്‍ കണ്ട് വിദ്യാര്‍ത്ഥികള്‍ ഞെട്ടി! പതിനഞ്ച് മാര്‍ക്കിന്റെ ചോദ്യത്തിന് ബിജെപിയെക്കുറിച്ച് ഉപന്യാസം എഴുതാനുള്ള ചോദ്യം; പാഠ്യപദ്ധതിയില്‍പോലും സംഘപരിവാര്‍ പിടിമുറുക്കുന്നുവെന്ന വിമര്‍ശനം ശക്തമാവുന്നു

കഴിഞ്ഞ് ദിവസം നടന്ന പൗരാണിക ചരിത്ര വിഷയ പരീക്ഷയ്ക്കാണ് കൗടില്യ
വിവാദ ചോദ്യങ്ങളുമായി വീണ്ടും ബനാറസ് ഹിന്ദു സര്‍വകലാശാല. എംഎ പൊളിറ്റിക്കല്‍ സയന്‍സ് ഒന്നാം സെമസ്റ്റര്‍ പരീക്ഷയിലാണ് ഭാരതീയ ജനതാ പാര്‍ട്ടിയെക്കുറിച്ച് 15 മാര്‍ക്കിന്റെ ഉപന്യാസം എഴുതാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷാപ്പേപ്പറില്‍ കൗടില്യന്റെ കാലത്തെ ജി.എസ്.ടി.യെക്കുറിച്ചും മനുസ്മൃതി എഴുതിയ മനുവിന്റെ ആഗോളീകരണ കാഴ്ചപ്പാടിനെക്കുറിച്ചും ഉപന്യസിക്കാന്‍ നേരത്തെ ചോദ്യങ്ങള്‍ ഉണ്ടായിരുന്നു.

കഴിഞ്ഞദിവസം നടന്ന പൗരാണിക ചരിത്രവിഷയ പരീക്ഷയ്ക്കാണ് കൗടില്യന്റെ കാലത്തെ ജി.എസ്.ടി.യെക്കുറിച്ച് വിവരിക്കാനും ആഗോളീകരണം എന്ന ചിന്ത മനുവില്‍നിന്നാണ് ആദ്യമായി ഉണ്ടായത്, ഇക്കാര്യം ചര്‍ച്ചചെയ്യുക എന്നുമുള്ള ചോദ്യങ്ങള്‍ നല്‍കിയത്. അതേസമയം, ഇന്ത്യന്‍ രാഷ്ട്രീയവ്യവസ്ഥയുടെ രൂപഘടനയും സിദ്ധാന്തങ്ങളും പഠിക്കുന്ന പേപ്പറിലാണ് ബി.ജെ.പി.യെക്കുറിച്ച് വിവരിക്കാനുള്ള ചോദ്യം. അറിയാവുന്ന പാര്‍ട്ടികളെക്കുറിച്ചായതിനാല്‍ രണ്ടു ചോദ്യങ്ങളും ലളിതമായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.

ആം ആദ്മി പാര്‍ട്ടിയെക്കുറിച്ച് വിവരിക്കാനും ചോദ്യപ്പേപ്പറില്‍ നിര്‍ദേശമുണ്ട്. രണ്ടു മാര്‍ക്കിന്റെ ചോദ്യമായിരുന്നു ഇത്. സംഭവം വിവാദമായതോടെ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥികള്‍ പാര്‍ട്ടികളെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നതിനാലാണ് ഇത്തരമൊരു ചോദ്യം നല്‍കിയതെന്ന് ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ അധ്യാപകന്‍ പ്രൊഫ. കൗശല്‍ കിഷോര്‍ മിശ്ര പറഞ്ഞു. എന്നാല്‍ പാഠ്യപദ്ധതിയില്‍ പോലും സംഘപരിവാര്‍ ചിന്തകള്‍ ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

 

Related posts