സർക്കാർ നയം പോലെ..! വിശേഷ ദിവസങ്ങളിലെ വീ​ട്ടിലെ മ​ദ്യസൽക്കാരത്തിൽ നിലപാട് എടുക്കേണ്ടതു സ​ർ​ക്കാ​ർ; ഹർജിക്കാരനല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി

തൃ​​​ശൂ​​​ർ: വീ​​​ടു​​​ക​​​ളി​​​ൽ വി​​​ശേ​​​ഷാ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ മ​​​ദ്യ​​സ​​​ൽ​​​ക്കാ​​​രം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു താ​​​ത്കാ​​​ലി​​​ക ബാ​​​ർ ലൈ​​​സ​​​ൻ​​​സ് വേ​​​ണ്ടെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ ചോ​​​ദ്യം ചെ​​​യ്തു​​​കൊ​​​ണ്ട് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രാ​​​ണു മേ​​​ൽ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കേ​​​ണ്ട​​​തെ​​​ന്നു സു​​​പ്രീംകോ​​​ട​​​തി.

ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ ചോ​​​ദ്യം ചെ​​​യ്തു കോ​​​ണ്‍​ഗ്ര​​​സ് തൃ​​​ശൂ​​​ർ ജി​​​ല്ലാ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഷാ​​​ജി ജെ. ​​​കോ​​​ട​​​ങ്ക​​​ണ്ട​​​ത്ത് സു​​​പ്രീംകോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി ത​​​ള്ളി​​​ക്കൊ​​​ണ്ടാ​​​ണ് ഇ​​​ങ്ങ​​​നെ നി​​​രീ​​​ക്ഷി​​​ച്ച​​​ത്. വീ​​​ടു​​​ക​​​ളി​​​ലെ മ​​​ദ്യ​​​സ​​​ൽ​​​ക്കാ​​​രം നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചു ന​​​യ​​​പ​​​ര​​​മാ​​​യ നി​​​ല​​​പാ​​​ട് എ​​​ടു​​​ക്കേ​​​ണ്ട​​​തു ഹ​​​ർ​​​ജി​​​ക്കാ​​​ര​​​നാ​​​യ വ്യ​​​ക്തി​​​യ​​​ല്ലെ​​​ന്നും സ​​​ർ​​​ക്കാ​​​രാ​​​ണെ​​​ന്നും കോ​​​ട​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ദീ​​​പ​​​ക് മി​​​ശ്ര, എ.​​​എം. ഹാ​​​ൻ​​​മി​​​ൽ​​​ക്ക​​​ർ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ചാ​​​ണ് ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

വി​​​ശേ​​​ഷാ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ വീ​​​ടു​​​ക​​​ളി​​​ലും മ​​​റ്റും മ​​ദ്യ​​സ​​​ൽ​​​ക്കാ​​​ര​​​ത്തി​​​ന് എ​​​ക്സൈ​​​സ് താ​​​ത്കാ​​​ലി​​​ക ലൈ​​​സ​​​ൻ​​​സ്ഫീ​​​സ് ഈ​​​ടാ​​​ക്കി അ​​നു​​വ​​ദി​​ച്ചി​​​രു​​​ന്നു. ഇ​​​തു ചോ​​​ദ്യം ചെ​​​യ്തു​​​കൊ​​​ണ്ടു​​​ള്ള ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു വീ​​​ട്ടി​​​ൽ അ​​​തി​​​ഥി​​​ക​​​ൾ​​​ക്കു മ​​​ദ്യം വി​​​ള​​​മ്പു​​ന്ന​​​തി​​​നു താ​​​ത്കാ​​​ലി​​​ക ലൈ​​​സ​​​ൻ​​​സ് ഫീ​​​സി​​​ന്‍റെ ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്ന് കോ​​ട​​തി ഉ​​​ത്ത​​​ര​​​വിട്ട​​ത്.

Related posts