ആ രഹസ്യം പരസ്യമാകും..! മാജിക്കിനെ കലോത്സവ മത്സരയിനമാക്കാനുള്ള നീക്കം പിൻവലിക്കണമെന്ന് മാജിക് കലാകാരന്മാർ

KTM-MAGIC-Lകോ​ട്ട​യം: അ​ടു​ത്ത​വ​ർ​ഷം മു​ത​ൽ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ മാ​ജി​ക്കി​നെ മ​ത്സ​ര ഇ​ന​മാ​ക്കാ​നു​ള്ള നീ​ക്കം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മാ​ജി​ക് ക​ലാ​കാ​രന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മാ​ജി​ക്ക​ൽ റി​യ​ലി​സത്തി​ന്‍റെ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
ചൈ​ന​യി​ൽ​ നി​ന്നു മാ​ജി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​വ​രാ​ണ് ഈ ​നീ​ക്ക​ത്തി​നു പി​ന്നി​ൽ. മാ​യാ​ജാ​ലം എ​ന്ന ക​ല​യു​ടെ ജ​ന​കീ​യ​ത​യും ര​ഹ​സ്യ​സ്വ​ഭാ​വ​വും ന​ഷ്ട​പ്പെ​ടു​ത്താ​ൻ ഇ​തു വ​ഴി​വ​യ്ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.

ഒ​ന്നോ ര​ണ്ടോ മ​ജീ​ഷ്യ​ൻ​മാ​ർ മാ​ത്ര​മാ​ണു മ​ത്സ​ര ഇ​ന​മാ​ക്കു​ന്ന​തി​നെ അ​നു​കൂ​ലി​ക്കു​ന്ന​ത്. ഗ്രേ​സ് മാ​ർ​ക്കി​നു​വേ​ണ്ടി മാ​ത്രം മ​ത്സ​രി​ക്കു​ക​യും പി​ന്നീ​ട് ഈ ​ക​ല​യെ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന് ഇ​ട​വ​രും. ഇ​തി​നി​ടെ ഈ ​ക​ല​യു​ടെ ര​ഹ​സ്യാ​ത്മ​ക​ത ന​ഷ്ട​പ്പെ​ടും. ഒ​ട്ടേ​റെ ക​ലാ​കാ​രന്മാ​ർ കൈ​യ​ട​ക്ക​ത്തി​ന്‍റെ ക​ല​യാ​യ മാ​ജി​ക് അ​വ​ത​ര​ണ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

പ​ല​രു​ടെ​യും ജീ​വി​ത​മാ​ർ​ഗ​വു​മാ​ണി​ത്. ഇ​വ​രു​ടെ തൊ​ഴി​ലി​നെ ഇ​തു പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും മ​ജീ​ഷ്യന്മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ജി​ക്ക​ൽ റി​യ​ലി​സം അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് പ്ര​തി​ഷേ​ധ പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു. മനു മങ്കൊന്പ്, ദീപു വാഴൂർ, സുനിൽ മാസ്മര, സുരേഷ് കല്ലട തു‌ടങ്ങിയവർ പങ്കെടുത്തു.

Related posts