ഇത് വെറുംവാക്കല്ല, സഖാക്കളുടെ ഉറച്ച തീരുമാനം! മ​ഹി​ളാ​മോ​ര്‍​ച്ച നേ​താ​വി​ന്‍റെ വീ​ടി​ന് ചു​വ​ന്ന പെ​യി​ന്‍റ​ടി​ച്ചു; ഡി​വൈ​എ​ഫ്‌​ഐ​യു​ടെ കൊ​ടി​യും ഭീ​ഷ​ണി ക​ത്തും

ത​ല​ശേ​രി: മ​ഹി​ളാ​മോ​ര്‍​ച്ച ത​ല​ശേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ്മി​ത ജ​യ​മോ​ഹ​ന്‍റെ വീ​ടി​നു നേ​രെ അ​ക്ര​മം. തി​രു​വ​ങ്ങാ​ട് ര​ണ്ടാം ഗേ​റ്റി​നു സ​മീ​പ​മു​ള്ള കൗ​സ്തു​ഭം എ​ന്ന വീ​ടി​നു നേ​രെ​യാ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ അ​ക്ര​മ​മു​ണ്ടാ​യ​ത്. വീ​ടി​ന്‍റെ ചു​വ​രി​നു ചു​വ​പ്പ് പെ​യി​ന്‍റ​ടി​ച്ച സം​ഘം ഡി​വൈ​എ​ഫ്‌​ഐ​യു​ടെ കൊ​ടി​യും വീ​ടി​നു മു​ന്നി​ല്‍ കെ​ട്ടി​യി​ട്ടു​ണ്ട്.

ഇ​തി​നു​പു​റ​മെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​കൊ​ണ്ടു​ള്ള ക​ത്തും വീ​ടി​ന്‍റെ വ​രാ​ന്ത​യി​ല്‍ ഇ​ട്ടി​രു​ന്നു. സ്മി​ത​യെ​യും ബി​ജെ​പി മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ലി​ജേ​ഷി​നേ​യും ഇ​ല്ലാ​താ​ക്കു​മെ​ന്ന ഭീ​ഷ​ണി​യാ​ണ് ക​ത്തി​ലു​ള്ള​ത്. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. സം​ഭ​വ​ത്തി​ല്‍ ബി​ജെ​പി മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

Related posts