മജീദിന്റെ തന്ത്രങ്ങള്‍! മൊബൈല്‍ ഫോണ്‍ വഴി വിവാഹ വാഗ്ദാനം നല്‍കി യുവതികളുടെ സ്വര്‍ണവും പണവും കൈക്കലാക്കും; തുടര്‍ന്ന് ഭീഷണിയും; കുടുങ്ങിയത് നിരവധി സ്ത്രീകള്‍

majeedപെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മ​ജീ​ദ് എ​ന്ന പു​തി​യാ​പ്ല മ​ജീ​ദി​നെ ഡി​വൈ​എ​സ്പി സു​രേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പു ന​ട​ത്തി​യ​തോ​ടെ മൂ​ന്നു ക​വ​ർ​ച്ചാ​ക്കേ​സു​ക​ൾ​ക്കു തു​ന്പാ​യി. 11 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം ക​ണ്ടെ​ടു​ത്തു.

മൊ​ബൈ​ൽ ഫോ​ണ്‍ വ​ഴി വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​ക​ളെ ക​ബ​ളി​പ്പി​ച്ചു സ്വ​ർ​ണ​വും പ​ണ​വും കൈ​ക്ക​ലാ​ക്കു​ന്ന​ത് പ​തി​വാ​ക്കി​യ മ​ജീ​ദി​നെ ഏ​താ​നും നാ​ളു​ക​ൾ​ക്കു മു​ന്പ് പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി​യാ​യി​രു​ന്ന എം.​പി. മോ​ഹ​ന​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

മ​ങ്ക​ട സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ക​ബ​ളി​പ്പി​ച്ചു ര​ണ്ട​ര പ​വ​ൻ സ്വ​ർ​ണ​മാ​ല മ​ജീ​ദ് കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. ഈ ​കേ​സി​ലാ​ണ് ഇ​യാ​ളു​മാ​യി തെ​ളി​വെ​ടു​പ്പു ന​ട​ത്തി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നു ശാ​സ്ത്രീ​യ​മാ​യി ചോ​ദ്യം ചെ​യ്തും വിരലടയാള വിദഗ്ധർ, സൈ​ബ​ർ സെ​ൽ എ​ന്നി​വ മു​ഖേ​ന​യു​മാ​ണ് പുതിയ കേ​സു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

ഇ​തു​പ്ര​കാ​രം കാ​യം​കു​ളം സി​റ്റി ഹോ​സ്പി​റ്റ​ലി​നു സ​മീ​പ​ത്തു വ​ച്ചു ഒ​രു യു​വ​തി​യു​ടെ മൂ​ന്നു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​വും പാ​രി​പ്പ​ള്ളി ജം​ഗ്ഷ​നി​ൽ ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ഒ​രു സ്ത്രീ​യു​ടെ 1.2 പ​വ​ൻ, കോ​ട്ട​യം കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തു വ​ച്ചു മ​റ്റൊ​രു സ്ത്രീ​യു​ടെ ഒ​ന്പ​തു​പ​വ​ൻ സ്വ​ർ​ണ​വും 20,000 രൂ​പ​യും ത​ട്ടി​യെ​ടു​ത്ത​താ​യി മ​ജീ​ദ് പോ​ലീ​സി​നു മൊ​ഴി ന​ൽ​കി.

പ​ണ​വും ആ​ഭ​ര​ണ​വും സ്വ​ന്ത​മാ​ക്കി​യ​ശേ​ഷം ഇ​യാ​ൾ സ്ത്രീ​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ര​ക്ഷ​പ്പെ​ടു​ന്ന​ത്. ഇ​തി​നാ​ൽ അ​ധി​ക​മാ​രും വി​ഷ​യം പു​റ​ത്തു​പ​റ​യാ​റി​ല്ല. ഇ​തി​നി​ടെ മ​ജീ​ദ് വിറ്റ സ്വർണം ക​ട​ക​ളി​ൽ നി​ന്നു ക​ണ്ടെ​ടു​ത്തു. മൂ​ന്നു കേ​സു​ക​ൾ കൂ​ടി ചു​മ​ത്തിയതിനാ​ൽ മ​ജീ​ദി​നെ പെ​രി​ന്ത​ൽ​മ​ണ്ണ ജു​ഡീ​ഷൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

പെ​രി​ന്ത​മ​ണ്ണ ഡി​വൈ​എ​സ്പി സു​രേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​ഐ സാ​ജു കെ. ​ഏ​ബ്ര​ഹാം, എ​സ്ഐ എം.​സി. പ്ര​മോ​ദ്, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ എ​എ​സ്ഐ പി. ​മോ​ഹ​ൻ​ദാ​സ്, സി.​പി. മു​ര​ളീ​ധ​ര​ൻ, പി.​എ​ൻ. മോ​ഹ​ന​കൃ​ഷ്ണ​ൻ, അ​സൈ​നാ​ർ, എ​ൻ.​ടി. കൃ​ഷ്ണ​കു​മാ​ർ, എം. ​മ​നോ​ജ് കു​മാ​ർ, ഷ​മീ​ർ, ദി​നേ​ഷ്, സ​ഹൂ​ജ്, ക്രി​സ്റ്റി​ൻ, ആ​ന്‍റ​ണി, ടി. ​സ​ലീ​ന എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Related posts