ഒളിച്ചോടിയ യുവതിയും തടയാന്‍ വന്ന ഭര്‍ത്താവും പോലീസ് സ്‌റ്റേഷനു മുന്നില്‍ പൂരത്തല്ല്, പിടിച്ചുമാറ്റാനെത്തിയ പോലീസുകാര്‍ക്കും കിട്ടി ആവശ്യത്തിന്, മാള പോലീസ് സ്‌റ്റേഷനില്‍ നടന്നത്…

Adiപോലീസ് സ്‌റ്റേഷന്‍ എന്നാല്‍ സമാധാനം സ്ഥാപിക്കാനുള്ള ഇടമെ്ന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍, അങ്ങ് തൃശൂരിലെ മാളയില്‍ സംഭവിച്ചത് മറ്റൊന്നാണ്. ഇവിടെ സമാധാനത്തിനായെത്തി പോലീസുകാരെയും ഇടിച്ചിട്ടാണ് കക്ഷികള്‍ മടങ്ങിയത്. ചെന്തുരുത്തി സ്വദേശികളായ യുവതിയും യുവാവും തമ്മില്‍ ദാമ്പത്യപ്രശ്‌നങ്ങളാണ് മാള സ്റ്റേഷനില്‍ നാടകീയത സൃഷ്ടിച്ചത്. ഒളിച്ചോടിയ യുവതിയും തടയാന്‍ വന്ന ഭര്‍ത്താവും തുടക്കമിട്ട തമ്മിലടി ഒടുവില്‍ കൂട്ടത്തല്ലായി പരിണമിക്കുകയായിരുന്നു.

ചെന്തുരുത്തി സ്വദേശിനിയായ യുവതി ഒന്നര വര്‍ഷത്തെ വിവാഹജീവിതത്തിനുശേഷം മറ്റൊരാളോടൊപ്പം ഒളിച്ചോടുകയായിരുന്നു. ഇവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചതറിഞ്ഞ ഭര്‍ത്താവ് അവിടെ എത്തി ബഹളം ഉണ്ടാക്കുകയും ഇരുകൂട്ടരും മാള പോലീസ് സ്‌റ്റേഷനില്‍ എത്തുകയുമായിരുന്നു. വിവരമറിഞ്ഞ് യുവതിയുടെ ബന്ധുക്കളും എത്തിയതോടെ ഭര്‍ത്താവും യുവതിയുടെ ബന്ധുക്കളും വാക്കുതര്‍ക്കമായി. പിന്നീടത് കയ്യാങ്കളിയില്‍ എത്തി.

ഇരുകൂട്ടരുടെയും ബന്ധുക്കള്‍ പരസ്പരം തല്ലിയതോടെ പോലീസ് നന്നേ പണിപ്പെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. പോലീസ് സ്‌റ്റേഷനില്‍ തല്ല് നടക്കുന്നതു കണ്ട് നിരവധി നാട്ടുകാര്‍ തടിച്ചുകൂടുകയും ചെയ്തു. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ഇരുകൂട്ടര്‍ക്കുമെതിരേ പോലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി. യുവതിയുടെ താത്പര്യപ്രകാരം കാമുകനോടൊപ്പം പോകാന്‍ കോടതി അനുവദിച്ചു.

Related posts