സ്‌റ്റേജ് ഷോകളുടെ മറവില്‍ ഹൈടെക് പെണ്‍വാണിഭം? നേതൃത്വം നല്‍കുന്നത് മലയാളത്തിലെ പിന്നണി ഗായികയും ലഹരിക്കടിമയായ നടിയും?

sexracketവെള്ളിയാഴ്ച്ച പുറത്തിറങ്ങിയ ഒരു മലയാള പത്രത്തിലാണ് ഞെട്ടിക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹൈടെക് പെണ്‍വാണിഭസംഘം; പിന്നണി ഗായിക മുഖ്യകണ്ണി എന്ന തലക്കെട്ടിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജിഷ കേസില്‍ ഉള്‍പ്പെടെ ശ്രദ്ധേയമായ വാര്‍ത്തകള്‍ കൈകാര്യം ചെയ്തിരിക്കുന്ന ക്രൈം റിപ്പോര്‍ട്ടറാണ് ഈ വാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലയാളം ചാനലുകളില്‍ തിളങ്ങി നില്‍ക്കുന്ന ഗായികയാണ് മുഖ്യകണ്ണിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓപ്പറേഷന്‍ ബിഗ് ഡാഡിയുടെ ഭാഗമായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

ഗായികയ്‌ക്കൊപ്പം മലയാളത്തിലെ ഒരു തലമുതിര്‍ന്ന നടിയും സംഘത്തിലുണ്ടത്രേ. ന്യൂജനറേഷന്‍ സിനിമകളിലെ ശ്രദ്ധേയ താരമായി തിളങ്ങിയ ഇവര്‍ ഇടയ്ക്ക് ഫീല്‍ഡില്‍നിന്ന് ഔട്ടായിരുന്നു. ലഹരിമരുന്നിന് അടിമയെന്ന് വിശേഷിപ്പിക്കുന്ന ഇവര്‍ പല തവണ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ പ്രശ്‌നങ്ങളുണ്ടാക്കി വാര്‍ത്തയില്‍ നിറഞ്ഞുനിന്നിരുന്നു. പലപ്പോഴും ഹോട്ടലുകളില്‍ മദ്യപിച്ചെത്തുന്ന നായിക നിര്‍മാതാക്കള്‍ക്കും പ്രശ്‌നം സൃഷ്ടിച്ചിരുന്നു.

വിദേശ ഷോകളുടെ മറവിലാണ് ഹൈടൈക് പെണ്‍വാണിഭസംഘം പെണ്‍കുട്ടികളെ കൈമാറുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മുതല്‍ സിനിമാതാരങ്ങള്‍ വരെ ഇവരുടെ കസ്റ്റഡിയിലുണ്ടെന്നും അന്വേഷണ സംഘത്തിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടത്രേ. തെളിവുശേഖരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ വ്യാജപേരില്‍ ഇവരുമായി ബന്ധപ്പെട്ടിരുന്നു. തുകയും എത്തേണ്ട സ്ഥലവും ഇവര്‍ വെളിപ്പെടുത്തിയെങ്കിലും പിന്നീട് സംശയം തോന്നിയതിനാല്‍ പിന്‍മാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ കൊച്ചി സിറ്റി പോലീസിനോട് വിവരങ്ങള്‍ ആരായാന്‍ രാഷ്ട്രദീപികഡോട്ട്‌കോം ശ്രമിച്ചെങ്കിലും ഒന്നും വിട്ടുപറയാന്‍ അവര്‍ തയാറായില്ല.

Related posts