ജിഷ്ണുവിന് നീതി ഉറപ്പാക്കാന്‍ ഹാക്കര്‍മാര്‍; നെഹ്‌റു കോളേജിന്റെ വെബ്‌സൈറ്റ് തകര്‍ത്ത് മല്ലു ഹാക്കര്‍മാരുടെ പ്രതിഷേധം

hackers-600തൃശ്ശൂര്‍: മാനേജ്‌മെന്റിന്റെ മാനസിക പീഡനത്തെ തുടര്‍ന്ന് പാമ്പാടി നെഹ്‌റു കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ആത്മഹത്യ ചെയ്ത ജിഷ്ണുവിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി മലയാളി ഹാക്കര്‍മാര്‍ രംഗത്തെത്തി. നെഹ്‌റു കോളേജ് ശൃഖലയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്താണ്  കേരളാ സൈബര്‍ വാരിയേഴ്‌സ് തങ്ങളുടെ പോരാട്ടത്തിന് തുടക്കം കുറിച്ചത്.

കലാലയങ്ങളെ കൊലാലയങ്ങളാക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പും നെഹ്‌റു കോളേജ് ശൃഖലയുടെ സൈറ്റില്‍ ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തു. തങ്ങള്‍ക്ക് ഒരു ഹാക്കിംഗ് പ്രതിഭയെയാണ് നഷ്ടപ്പെട്ടതെന്നും വിദ്യാഭ്യാസ കച്ചവടമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഹാക്കര്‍മാര്‍ കോളജിന്റെ സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജിഷ്ണുവിനു നീതി ലഭിക്കുന്നതുവരെ പോരാടുമെന്നും അവര്‍ വ്യക്തമാക്കി.

സാമൂഹിക പ്രസക്തമായ വിഷയങ്ങളില്‍ തങ്ങളുടേതായ ഇടപെടലുകള്‍ നടത്തുന്നതിലൂടെ കേരളാ സൈബര്‍ വാരിയേഴ്‌സ് മുമ്പേ ശ്രദ്ധേയരാണ്.തെരുവുനായ വിഷയത്തില്‍ മലയാളികളെ അപമാനിച്ച മനേകാഗാന്ധിയുടെ വെബ്‌സൈറ്റും ഇവര്‍ ഹാക്ക് ചെയ്തിരുന്നു. നേരത്തെ മല്ലു ഹാക്കേഴ്‌സ് പാകിസ്താന്‍ സൈറ്റുകളില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌െ്രെടക്കുകള്‍ മികച്ച പ്രതികരണ രീതി ആയാണ് പൊതു ജനം വിലയിരുത്തിയത്. പാകിസ്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ മലയാള സിനിമാ താരങ്ങളായിരുന്നു നിറഞ്ഞു നിന്നത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ പേരിലുള്ള അനൗദ്യോഗിക സൈറ്റ് പാക് ഹാക്കര്‍മാര്‍ തകര്‍ത്തപ്പോള്‍  പാകിസ്താനിലെ പ്രമുഖ വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് തകര്‍ത്ത് പാലാരിവട്ടത്തേക്ക് വരെ ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്താണ് മല്ലു ഹാക്കര്‍മാര്‍ പകരം വീട്ടിയത്.

Related posts