പ​ഴ​ശി​രാ​ജ​യ്ക്കു ശേ​ഷം മ​മ്മൂ​ട്ടി വീ​ണ്ടും! മാമാങ്കം ആരംഭിച്ചു…

പ​ഴ​ശി​രാ​ജ​യ്ക്കു ശേ​ഷം മ​മ്മൂ​ട്ടി വീ​ണ്ടും ച​രി​ത്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന മാ​മാ​ങ്കം​ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഇ​ന്ന് മം​ഗ​ലാ​പു​ര​ത്ത് ആ​രം​ഭി​ച്ചു. ന​വാ​ഗ​ത​നാ​യ സ​ജീ​വ് പി​ള്ള​യാ​ണ് സം​വി​ധാ​യ​ക​ൻ. സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

പ​ത്തു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഷെ​ഡ്യൂ​ൾ. പ്ര​ശ​സ്ത ത​മി​ഴ് സം​വി​ധാ​യ​ക​നാ​യ വി​ഷ്ണു വ​ർ​ധ​ന്‍റെ ഭാ​ര്യ അ​നു വ​ർ​ധ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ വ​സ്ത്രാ​ല​ങ്കാ​രം നി​ർ​വ​ഹി​ക്കു​ന്ന​ത്. വി​ശ്വ​രൂ​പം, തു​പ്പാ​ക്കി എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ സം​ഘ​ട്ട​ന സം​വി​ധാ​നം നി​ർ​വ​ഹി​ച്ച കെ​ച്ച എ​ന്ന വി​ദേ​ശ ഫൈ​റ്റ് മാ​സ്റ്റ​റാ​ണ് മാ​മാ​ങ്ക​ത്തി​ന് സം​ഘ​ട്ട​ന സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്.കാ​വ്യ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വേ​ണു കു​ന്ന​പ്പ​ള്ളി​യാ​ണ് മാ​മാ​ങ്കം നി​ർ​മി​ക്കു​ന്ന​ത്.

Related posts