ഓസ്ട്രേലിയയിൽ മെഗാ സ്റ്റാർ മമ്മൂട്ടി “ദി ഗ്രേറ്റ് ഫാദർ’ ഫാൻസ് ഷോ 31ന്

2017march11greatfather
കാൻബറ: ഓസ്ട്രേലിയയിൽ മലയാള സിനിമ റിലീസിംഗിനോടനുബന്ധിച്ചു ഫാൻസ് ഷോ അരങ്ങേറുന്നു. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ “ദി ഗ്രേറ്റ് ഫാദർ’ എന്ന ചിത്രത്തിന്‍റെ റിലീസിനോടനുബന്ധിച്ച് മാർച്ച് 31ന് (വെള്ളി) കാൻബറ, സിഡ്നി, മെൽബണ്‍ എന്നിവിടങ്ങളിലാണ് ഫാൻസ് ഷോ അരങ്ങേറുക.

ആദ്യമായാണ് ഒരു മലയാള സിനിമ ഇന്ത്യയിൽ റിലീസ് ചെയ്യുന്നതിനൊപ്പം തന്നെ ഓസ്ട്രേലിയയിലും റിലീസ് ആവുന്നത്. 30ന് കേരളത്തിൽ റിലീസ് ആവുന്ന സിനിമ 31ന് ഓസ്ട്രേലിയൻ തീയേറ്ററുകളിൽ എത്തും. മറ്റു ഇന്ത്യൻ ഭാഷകളിലെ സിനിമകൾ ഇന്ത്യയിൽ റിലീസ് ചെയ്യുന്പോൾ തന്നെ ഓസ്ട്രേലിയയിൽ പ്രദർശനത്തിന് എത്തുമെങ്കിലും മലയാള സിനിമകൾ പ്രദർശനത്തിന് എത്തുക ആഴ്ചകൾ കഴിഞ്ഞാണ്. ഈ സാഹചര്യത്തിലാണ് ചിത്രത്തെ വിപുലമായ ഫാൻസ് ഷോയിലൂടെ വരവേൽക്കുവാൻ സിനിമ ആസ്വാദകർ ഒരുങ്ങുന്നത്.

പോപ്കോണ്‍ എന്‍റർടൈയിൻമെന്‍റ് ഓസ്ട്രേലിയ, ഐഒസി ഇവന്‍റ്സ്, ഫ്രണ്ട് എന്‍റർടൈൻമെന്‍റ് ആൻഡ് മാസ് മെൽബണ്‍ എന്നിവർ ചേർന്നാണ് ഓസ്ട്രേലിയയിൽ സിനിമ റിലീസ് ചെയ്യുന്നത്. കൂടുതൽ മലയാള സിനിമകൾ റിലീസ് ദിവസങ്ങളിൽ തന്നെ ഓസ്ട്രേലിയയിൽ പ്രദർശനത്തിന് എത്തിക്കുന്നതിന് പ്രചോദനമേകുന്നതിനും മലയാള സിനിമ ആസ്വാദകരുടെ സിനിമയോടുള്ള അഭിനിവേശം വളർത്തുന്നതിനുമാണ് ഇത്തരത്തിലൊരു ഫാൻസ് ഷോ ഓസ്ട്രേലിയയിൽ നടത്തുന്നതെന്ന് പോപ്കോണ്‍ എന്‍റർടൈൻമെന്‍റ് ഓസ്ട്രേലിയ വക്താവ് പറഞ്ഞു.

വിവരങ്ങൾക്ക്: റ്റിബിൻ വടക്കേൽ (കാൻബറ) 0469904019, സുമേഷ് (സിഡ്നി) 0425219430, ആനന്ദ് (മെൽബണ്‍) 0433911666, എബി (മെൽബണ്‍) 0469802054.

റിപ്പോർട്ട്: ജോമി പുലവേലിൽ

Related posts