കാ​ടു ക​യ​റാ​ൻ മം​മ്ത​യെ​ത്തു​ന്നു

mamtha2202

മു​ന്ന​റി​യി​പ്പി​ന്‍റെ സം​വി​ധാ​യ​ക​ൻ വേ​ണു ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ മം​മ്ത നാ​യി​ക​യാ​കു​ന്നു. ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ംഗ് ഓ​ഗ​സ്റ്റി​ൽ ആ​രം​ഭി​ക്കും. കാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ങ്ങു​ന്ന ഈ ​ചി​ത്രം കാ​ട്ടി​നു​ള്ളി​ലെ സാ​ഹ​സി​ക​ത നി​റ​ഞ്ഞ ചി​ത്ര​മാ​യി​രി​ക്കും. യാ​ഥാ​ർ​ഥ്യ​ത്തോ​ടെ അ​ടു​ത്തു നി​ൽ​ക്കു​ന്ന ചി​ത്ര​ത്തി​നാ​യി ത​ൽ​സ​മ​യ ശ​ബ്ദ​ലേ​ഖ​നം ഒ​രു​ക്കും. താ​ൻ ഇ​തി​ന് മു​ന്പ് ചെ​യ്യാ​ത്തൊ​രു ക​ഥാ​പാ​ത്ര​മാ​ണ് ഇ​തെ​ന്ന് മം​മ്ത പ​റ​ഞ്ഞു.

 

കാ​ടി​നു​ള്ളി​ലു​ള്ള ഈ ​ചി​ത്രം ഒ​രു സ​സ്പെ​ൻ​സ് ത്രി​ല്ല​ർ ആ​യി​രി​ക്കു​മെ​ന്നു മം​മ്ത പ​റ​ഞ്ഞു. വേ​ണു​വി​ന്‍റെ സി​നി​മ​ക​ളെ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന മം​മ്ത​യു​ടെ പ്രി​യ​പ്പെ​ട്ട ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്ന് വേ​ണു ഒ​ടു​വി​ൽ സം​വി​ധാ​നം ചെ​യ്ത മു​ന്ന​റി​യി​പ്പാ​ണ്. അ​ണി​യ​റ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന് ഇ​തു​വ​രെ പേ​രി​ട്ടി​ട്ടി​ല്ല. മ​യൂ​ഖ​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ലെ​ത്തി​യ മം​മ്ത മോ​ഹ​ൻ​ലാ​ൽ, മ​മ്മൂട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ​മാ​യാ​ണ് മം​മ്ത ഫ​ഹ​ദി​ന്‍റെ നാ​യി​ക​യാ​കു​ന്ന​ത്. ഒ​ടു​വി​ലി​റ​ങ്ങി​യ തോ​പ്പി​ൽ ജോ​പ്പ​നി​ൽ മ​മ്മു​ട്ടി​യു​ടെ നാ​യി​ക​യാ​യി​രു​ന്നു മം​മ്ത. മ​ല​യാ​ള​ത്തി​ലെ നി​റ​ഞ്ഞ സാ​ന്നി​ദ്ധ്യ​മാ​യ മം​മ്ത മോ​ഹ​ൻ​ദാ​സ് പ​ക്ഷെ കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത് സി​നി​മ​ക​ൾ​ക്കാ​യി മാ​ത്ര​മാ​ണ്. ലോ​സ് ആ​ഞ്ചല​സി​ൽ താ​മ​സമാ​ക്കി​യി​രി​ക്കു​ക​യാ​ണ് താ​ര​മി​പ്പോ​ൾ. മ​മ്മു​ട്ടി​യു​ടെ നാ​യി​ക​യാ​യി എ​ത്തി​യ തോ​പ്പി​ൽ ജോ​പ്പ​നാ​യി​രു​ന്നു മ​ല​യാ​ള​ത്തി​ലി​റ​ങ്ങി​യ അ​വ​സാ​ന ചി​ത്രം.

Related posts