പണിയിങ്ങനെയാണേ വേണ്ട..! മന്ത്രിയെ ഫോൺകെണിയിൽ കുടുക്കിയ മംഗളം ചാനലിന്‍റെ ലൈസൻസ് റദ്ദാക്കണമെന്ന് ജുഡീഷൽ കമ്മീഷൻ

തിരുവനന്തപുരം: മുൻ മന്ത്രി എ.കെ.ശശീന്ദ്രൻ ഉൾപ്പെട്ട ഫോണ്‍ കെണി സംഭവം അന്വേഷിച്ച ജൂഡീഷൽ കമ്മീഷൻ വാർത്ത സൃഷ്ടിച്ച മംഗളം ചാനലിന്‍റെ ലൈസൻസ് റദ്ദാക്കണമെന്ന് ശിപാർശ ചെയ്തു. ജസ്റ്റീസ് പി.എസ്.ആന്‍റണി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ ശിപാർശ നൽകിയിരിക്കുന്നത്.

ശശീന്ദ്രനെ ചാനൽ ഫോണ്‍ കെണിയിൽ കുടുക്കുകയാണ് ചെയ്തത്. ചാനൽ മേധാവിയായ അജിത്കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും പൊതു ഖജനാവിന് നഷ്ടമുണ്ടാക്കിയതിന് ചാനലിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. നിയമം ലംഘിച്ചാണ് മംഗളം ചാനൽ പ്രവർത്തിച്ചതെന്നും കമ്മീഷൻ കണ്ടെത്തി.

ര​ണ്ടു വാ​ല്യ​ങ്ങ​ളി​ലാ​യി 405 പേ​ജു​ള്ള റി​പ്പോ​ർ​ട്ടാ​ണ് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ജ​സ്റ്റീ​സ് പി.​എ​സ്. ആ​ന്‍റ​ണി ചെ​യ​ർ​മാ​നാ​യ ക​മ്മീ​ഷ​ൻ സ​മ​ർ​പ്പി​ച്ച​ത്. അ​ന്വേ​ഷ​ണാ​ത്മ​ക മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ള്ള മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

Related posts