ദിലീപിനെതിരെ ഗുരുതര ആരോപണവുമായി കലാഭവന്‍ മണിയുടെ സഹോദരന്‍ രംഗത്ത്! മണിയുടെ മരണത്തില്‍ ദിലീപിന്റെ പങ്കിനെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ട്

dfbdfനടന്‍ ദിലീപിനെതിരെ ഗുരുതര ആരോപണവുമായി നടന്‍ കലാഭവന്‍ മണിയുടെ ബന്ധുക്കള്‍. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടാണ് അനിയന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ദിലീപിനെതിരെ രംഗത്തെത്തിയത്. സിനിമാരംഗത്തുളള പ്രമുഖര്‍ തന്നെ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നുവെന്നും ഇക്കാര്യങ്ങള്‍ കേസ് അന്വേഷിക്കുന്ന സിബിഐയെ അറിയിച്ചുവെന്നും രാമകൃഷ്ണന്‍ പറഞ്ഞു. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സിനിമാമേഖലയില്‍ നിന്നുളള പ്രമുഖരുടെ മൊഴി കഴിഞ്ഞ ദിവസങ്ങളില്‍ സിബിഐ രേഖപ്പെടുത്തിയിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭൂമി ഇടപാടും സാമ്പത്തികമായ ഇടപാടും നേരത്തെ തന്നെ സംശയമുന്നയിച്ചിട്ടുളളതാണ്. അതിന് കേരള പോലീസ് വേണ്ടത്ര രീതിയിലുളള ഗൗരവം കൊടുത്തിട്ടില്ല.

കലാഭവന്‍ മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ പറയുന്നതിങ്ങനെ ‘ചേട്ടന് പല സ്ഥലങ്ങളിലും ഭൂമിയുണ്ട്, റിസോര്‍ട്ടുകളുണ്ട് എന്നുളളത് അറിയാന്‍ സാധിച്ചിരുന്നു. ഈ വിവരങ്ങള്‍ പോലീസിന് കൊടുത്തിട്ടും അതിനെക്കുറിച്ചുളള അന്വേഷണങ്ങള്‍ ഒന്നും നടന്നിട്ടില്ല. ദിലീപുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ദിലീപുമായി ചേട്ടന് ഭൂമിയിടപാടുകളുണ്ട്. നിലവില്‍ രാജക്കാട് അടക്കം രണ്ടു മൂന്നിടങ്ങളില്‍ സ്ഥലമിടപാടുകളുണ്ട്.

മൂന്നാറില്‍ സ്ഥലങ്ങളുണ്ടെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. സിനിമാരംഗത്ത് നിന്നുളള വ്യക്തികള്‍ തന്നെ ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുമ്പോള്‍ അത് കണ്ടുപിടിക്കേണ്ടതാണ്. സാമ്പത്തികമായി ഇടപാടുകള്‍ അദ്ദേഹവുമായി ഉണ്ടായിരുന്നോ എന്നുളളത് അന്വേഷിച്ച് കണ്ടുപിടിക്കേണ്ടതാണ്. ദിലീപ്-മഞ്ജു വിവാഹത്തിന് മുന്‍കൈ എടുത്തിരുന്നത് ചേട്ടനും ബിജുമേനോനുമായിരുന്നു. ആ ബന്ധം തകരുന്നു എന്നതില്‍ ചേട്ടനൊരുപാട് വിഷമിച്ചിരുന്നു. അല്ലാതെ അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നോ എന്നറിയില്ല. ചേട്ടന്റെ മരണശേഷം ഒരു ദിവസം ദിലീപ് വന്നുപോയിരുന്നു. അതിനുശേഷം ബന്ധപ്പെട്ടിട്ടില്ല. കേസുമായി ബന്ധപ്പെട്ട് താരങ്ങളോ, അവരുടെ സംഘടനയോ, ദിലീപോ ആരും സഹകരിച്ചിട്ടുമില്ല, സഹായിച്ചിട്ടുമില്ല. എല്ലാവരും വ്യക്തിപരമായി മരണവീട് സന്ദര്‍ശിച്ച് പോയി എന്നല്ലാതെ യാതൊരു സഹകരണവും ആരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല’.

Related posts