മണ്‍കലത്തില്‍ മഞ്ചാടിക്കുരു അലങ്കരിച്ച് ശരണ്യ ഏഷ്യന്‍ ബുക്ക് ഓഫ് റിക്കോര്‍ഡ് ഏറ്റുവാങ്ങി

manjadiഗുരുവായൂര്‍: മണ്‍കലത്തില്‍ മഞ്ചാടിക്കുരുകൊണ്ട് തീര്‍ത്ത അലങ്കാര രൂപത്തിന് ചിത്രകാരി ശരണ്യ ചങ്ങരംകുരമത്തിന് ഏഷ്യന്‍ ബുക്ക് ഓഫ് റിക്കോര്‍ഡ് ബഹുമതി. ‘ടെറോക്കോട്ട ലക്കി സീഡ് എന്ന് പേരിട്ടിട്ടുള്ള അലങ്കാര രൂപമാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

38600 മഞ്ചാടിക്കുരുകൊണ്ട് മൂന്നടി വലിപ്പമുള്ള മണ്‍കലത്തില്‍ അഞ്ചു മണിക്കൂര്‍ സമയംമെടുത്താണ് ‘ടെറോക്കോട്ട റെഡ് ലക്കി സീഡ്’ എന്ന പേരിട്ടിട്ടുള്ള അലങ്കാര രൂപം തീര്‍ത്തത്.  ഇതേ അലങ്കാരത്തിന് ഇന്ത്യന്‍ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സ് ബഹുമതിയും ലഭിച്ചു. യുആര്‍എഫ് ബഹുമതിക്കും ടെറോക്കോട്ട ലക്കി സീഡിനെ പരിഗണിക്കുന്നുണ്ട്. കളിമണ്‍ പാത്രങ്ങളില്‍ നിറക്കൂട്ടുകള്‍ ചാലിച്ച് വിരിയിച്ച നൂറിലേറെ വര്‍ണ മനോഹര ചിത്രങ്ങളാണ് മറ്റം സ്വദേശിയായ ശരണ്യയുടെ ശേഖരത്തിലുള്ളത്. നിരവധി ചിത്ര പ്രദര്‍ശനങ്ങളും നടത്തിയിട്ടുണ്ട്.

കളിമണ്‍ ചിത്രങ്ങള്‍ക്ക് പുറമെ ഗ്ലാസ്സ് പെയിന്റിംങ്, ക്യന്‍വാസ് ചിത്രങ്ങള്‍ എന്നിവയിലും ശരണ്യ കഴിവു തെളിയിച്ചിട്ടുണ്ട്. ചാലക്കുടി നിര്‍മ്മല കോളജില്‍ നിന്ന് ഫാഷന്‍ ടെക്‌നോളജി പഠനത്തിലൂടെയാണ് കളിമണ്‍ ചിത്രരചനയിലേക്ക് എത്തിയത്. ഭര്‍ത്താവ് ഐടി ഉദ്യാഗസ്ഥനായ ശ്രീജിത്തിന്റെയും കുടുംബാംഗങ്ങളുടേയും പിന്തുണയും ശരണ്യക്കുണ്ട്.

Related posts