എന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ല; വാര്‍ത്തകള്‍ വ്യാജം! ഷൂട്ടിംഗ് സ്ഥലത്തുവച്ച് ആരും തടഞ്ഞിട്ടില്ല; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തണമെന്ന് മഞ്ജുവാര്യര്‍

എം.​സു​രേ​ഷ്ബാ​ബു

manju

തി​രു​വ​ന​ന്ത​പു​രം: ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ ഒ​രു സം​ഘം ആ​ളു​ക​ൾ ത​ന്നെ ത​ട​ഞ്ഞു​വെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് ച​ല​ച്ചി​ത്ര ന​ടി മ​ഞ്ജു​വാ​ര്യ​ർ പോലീസിനോട് പറഞ്ഞു. ചെ​ങ്ക​ൽ ചൂ​ള​യി​ലെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ വ​ച്ച് ച​ല​ച്ചി​ത്ര ന​ടി​യെ ഒ​രു ന​ട​ന്‍റെ ഫാ​ൻ​സു​കാ​ർ ത​ട​ഞ്ഞ് വ​ച്ചെ​ന്നും ന​ടി​ക്ക് നേ​രേ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നുമുള്ള ത​ര​ത്തി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും ഓ​ണ്‍​ലൈ​ൻ സൈ​റ്റു​ക​ളി​ലും വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. വാ​ർ​ത്ത​ക​ൾ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ്പ​ർ​ജ​ൻ​കു​മാ​റി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ക​ന്‍റോണ്‍​മെ​ന്‍റ് എ​സ്ഐ.​ഷാ​ഫി​യോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ചെ​ങ്ക​ൽ​ചൂ​ള​യി​ലെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ എ​ത്തി​യ ക​ന്‍റോ​ണ്‍​മെ​ന്‍റ് എ​സ്ഐ.​ഷാ​ഫി മ​ഞ്ജു​വാ​ര്യ​രു​മാ​യും ചി​ത്ര​ത്തി​ന്‍റെ സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രോ​ടും കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചി​രു​ന്നു. ചെ​ങ്ക​ൽ​ചൂ​ള​യി​ലെ ഷൂ​ട്ടിം​ഗ് സൈ​റ്റി​ൽ വ​ച്ച് ത​നി​ക്ക് നേ​രെ ഒ​രു ഭീ​ഷ​ണി​യോ ത​ട​യ​ലോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് മ​ഞ്ജു​വാ​ര്യ​ർ വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു​വെ​ന്നും ആ​രാ​ണ് അ​തി​ന് പി​ന്നി​ലെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്നും ന​ടി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് മ​ഞ്ജു​വാ​ര്യ​ർ എ​സ്ഐ​യോ​ട് പ​റ​ഞ്ഞു. എ​ന്നാ​ൽ ഇക്കാര്യ ത്തിൽ രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യി​ല്ലെ​ന്ന് എ​സ്ഐ പ​റ​ഞ്ഞു.

അ​തേസ​മ​യം മ​ഞ്ജു​വാ​ര്യ​രെ ഷൂ​ട്ടിം​ഗ് സൈ​റ്റി​ൽ വ​ച്ച് ഒ​രു സം​ഘം ആ​ളു​ക​ൾ ത​ട​ഞ്ഞ് വ​ച്ചു​വെ​ന്ന് വാ​ട്ട്സ് ആ​പ്പ് വ​ഴി വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ക്കു​ന്ന ചെ​ങ്ക​ൽ​ചൂ​ള സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. ത​നി​ക്ക് ഈ ​സം​ഭ​വം നേ​രി​ട്ട് അ​റി​യി​ല്ലെ​ന്നും താ​ൻ ക​ണ്ടി​ല്ലെ​ന്നു​മാ​ണ് യു​വാ​വ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ത​ന്‍റെ ഒ​രു സു​ഹൃ​ത്തി​ൽ നി​ന്നും ല​ഭി​ച്ച വാ​ട്ട്സ് ആ​പ്പ് മെ​സേ​ജ് ഫോ​ർ​വേ​ഡ് ചെ​യ്യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും യു​വാ​വ് വ്യ​ക്ത​മാ​ക്കി​യെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം.

മാ​ർ​ട്ടി​ൻ പ്രക്കാ​ട്ട്് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ലാ​ണ് മ​ഞ്ജു​വാ​ര്യ​ർ ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കു​ന്ന​ത്. ചെ​ങ്ക​ൽ​ചൂ​ള, കോ​ട്ട​ണ്‍​ഹി​ൽ, അ​ട്ടക്കു​ള​ങ്ങ​ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്ന​ത്.

Related posts