മഞ്ജു വാര്യരെ ചെങ്കല്‍ച്ചൂള കോളനിയില്‍ തടഞ്ഞുവച്ചെന്നും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചെന്ന്, ഷൂട്ടിംഗ് സെറ്റില്‍ കടന്നുകയറിയവര്‍ ഭീഷണിപ്പെടുത്തിയെന്നും അഭ്യൂഹം, പിന്നില്‍ പ്രമുഖ നടന്റെ ഫാന്‍സുകാരെന്ന് ആരോപണം

manjuനടി മഞ്ജു വാര്യരെ തിരുവനന്തപുരത്ത് സിനിമ സെറ്റില്‍വച്ച് ആക്രമിക്കാന്‍ ശ്രമം നടന്നെന്ന് റിപ്പോര്‍ട്ട്. ഒരു ഓണ്‍ലൈന്‍ പത്രമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം ചെങ്കല്‍ച്ചൂള കോളനിയില്‍ വച്ചായിരുന്നു ആക്രമണമെന്നും പിന്നില്‍ ഒരു നടന്റെ ഫാന്‍സുകാരാണെന്നും വാര്‍ത്തയില്‍ പറയുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സഹായി ഫാന്‍റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജു വേഷമിടുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഏതാനും ദിവസങ്ങളായി തിരുവനന്തപുരം ചെങ്കല്‍ചൂളകോളനിയില്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് സിനിമയുടെ അണിയറക്കാര്‍ പറയുന്നത്.

മാര്‍ട്ടിന്‍ പ്രക്കാട്ടും സിനിമയുമായി സഹകരിക്കുന്നുണ്ട്. ഇത്തരത്തിലൊരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മഞ്ജുവിന് നേരെ ആക്രമണവും ഭീഷണിയും ഉണ്ടാകുന്നത്. രണ്ട് ദിവസമായി ഷൂട്ടിങ് സെറ്റില്‍ ചിലര്‍ അലങ്കോലപ്പെടുത്തുന്നത് സാധാരണയായിരുന്നു. ഇതിനെ സെറ്റിലുള്ളവര്‍ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുമായിരുന്നു. ഇതിനിടെയാണ് മഞ്ജുവിനെ രാത്രി ചിലര്‍ തടഞ്ഞു വച്ചത്. സംഭവം ഉണ്ടായതിനു പിന്നാലെ തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചെങ്കിലും അന്വേഷിച്ചപ്പോള്‍ അത്തരത്തില്‍ ഒരു സംഭവം ഇല്ലെന്നായിരുന്നു സിനിമാ പ്രവര്‍ത്തകരുടെ നിലപാടെന്നും വാര്‍ത്തയില്‍ പറയുന്നു.

രണ്ടാംവരവില്‍ കൈനിറയെ സിനിമകളുള്ള മഞ്ജു അടുത്തകാലത്ത് സാമൂഹികകാര്യങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഇതില്‍ പലര്‍ക്കും അമര്‍ഷമുണ്ടെന്നാണ് വിവരം. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടശേഷം ശക്തമായ നിലപാടുകളാണ് അവര്‍ എടുത്തത്. അതിനുശേഷം മഞ്ജുവിന് സിനിമയില്‍ അപ്രഖ്യാപിത വലിക്കുകളുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS