മഞ്ജുവിനെ തള്ളിപ്പറഞ്ഞ് മകള്‍; മീനാക്ഷിയെ വിട്ടുകൊടുക്കില്ലെന്ന നിലപാടിലുറച്ച് ദിലീപിന്റെ വീട്ടുകാരും; ദിലീപിന്റെ മകളുടെ അവകാശം സംബന്ധിച്ചിുള്ള പോരു മുറുകുന്നതിങ്ങനെ

manju600നടിയെ ആക്രമിച്ച സംഭവത്തില്‍ കുറ്റാരോപിതനായി ദിലീപ് ജയിലില്‍ പോയതോടെ മകള്‍ മീനാക്ഷിയെ സ്വന്തമാക്കാന്‍ മഞ്ജു വാര്യര്‍ നീക്കം നടത്തുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ മഞ്ജുവിന്റെ ഈ നീക്കങ്ങള്‍ക്ക് തിരിച്ചടി നേരിട്ടതായാണ് സൂചന. മഞ്ജുവിനൊപ്പം പോകാന്‍ താല്‍പര്യമില്ലെന്നാണത്രേ മീനാക്ഷിയുടെ നിലപാട്. ഇക്കാര്യം വീട്ടുകാരെ മീനാക്ഷി അറിയിച്ചു കഴിഞ്ഞു എന്നാണ് അറിയുന്നത്. അച്ഛനെ ജയിലിലടയ്ക്കാന്‍ കാരണം അമ്മയാണെന്ന് മീനാക്ഷി കരുതുന്നത് എന്നാണ് വിവരം.

അതിനാല്‍ തന്നെ ഇനി അമ്മക്കൊപ്പം ഒരു ജീവിതം ഇല്ലെന്നാണ് മീനാക്ഷിയുടെ നിലപാട്. മീനാക്ഷിയെ വിട്ടുകൊടുക്കാന്‍ ദീലീപിനും താല്‍പര്യമില്ല. ഇക്കാര്യത്തില്‍ വീട്ടുകാരും ദിലീപീനൊപ്പമാണ്. നടിയെ ഉപദ്രവിക്കുന്ന കാര്യത്തില്‍ ദിലീപിന്റെ കുടുംബാംഗങ്ങള്‍ക്കും നേരത്തെ അറിവുള്ളതായിട്ടാണ് പുറത്തുവരുന്ന സൂചന. അതിനാല്‍ തന്നെ ദിലീപിനെ ഒരു ക്രൂരനായി ചിത്രീകരിക്കാനൊന്നും ഇവര്‍ ഒരുക്കമല്ലത്രേ. ഇതിനിടെ മഞ്ജു വാര്യര്‍ മീനാക്ഷിയ്ക്കു വേണ്ടി കോടതിയെ സമീപിക്കാനൊരുങ്ങുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. പിതാവ് ഇത്തരം കേസില്‍ പെട്ടു ജയിലില്‍ കിടക്കുമ്പോള്‍ മകള്‍ സുരക്ഷിതയല്ലെന്ന വാദമായിരിക്കും മഞ്ജു ഉയര്‍ത്തുക. എന്നാല്‍ മീനാക്ഷിയുടെ തീരുമാനമാവും ഇക്കാര്യത്തില്‍ നിര്‍ണായകമാവുക. ഒരു കാരണവശാലും പിതാവായ ദിലീപിനെയും അച്ഛമ്മയേയും വിട്ടു പോകില്ലന്ന നിലപാടിലാണ് മീനാക്ഷി.

മഞ്ജു പോയതിനു ശേഷം ദിലീപിനൊപ്പം താമസിക്കുന്ന മീനാക്ഷിയുടെ സമ്മതത്തോടെയാണ് ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചത്. ഇത് മഞ്ജുവിന് കനത്ത പ്രഹരമായി. എന്നാല്‍ മകളെ കോടതി കയറ്റാന്‍ താല്‍പര്യമില്ലാതിരുന്ന മഞ്ജു ഇതുവരേയും കേസിന് പോകാന്‍ തയ്യാറല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏറ്റവും നാണം കെട്ട അവസ്ഥയില്‍ ദിലീപ് ജയിലിലായതോടെ മകള്‍ സുരക്ഷിതയല്ല എന്ന വിചാരമാണ് മഞ്ജുവിനെ ഇപ്പോള്‍ കോടതിയിലേക്കു നയിക്കുന്നത്. നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഗൂഢാലോചനയുണ്ടെന്ന് ശക്തമായി വാദിച്ച മഞ്ജു വെളിപ്പെടുത്തിയ ചില വിവരങ്ങളാണ് ദിലീപും നടിയും തമ്മിലുള്ള മുന്‍വൈരാഗ്യത്തിലേക്ക് വിരല്‍ചൂണ്ടിയത്. അന്വേഷണ സംഘത്തെ ഇത് ഏറെ സഹായിക്കുകയും ചെയ്തു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS