മൺസൂണിൽ പ്രതീക്ഷയർപ്പിച്ച് വാഹനമേഖല

car-vipaniന്യൂ​ഡ​ൽ​ഹി: മ​ൺ​സൂ​ൺ മെ​ച്ച​മാ​കു​മെ​ന്ന പ്ര​വ​ച​ന​ത്തി​ൽ പ്ര​തീ​ക്ഷ​യി​ലാ​ണ് രാ​ജ്യ​ത്തി​ന്‍റെ വാ​ഹ​ന​വി​പ​ണി. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ വി​പ​ണി​യി​ലെ വി​ല്പ​ന ഉ​യ​ർ​ത്തു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യം. നോ​ട്ട് റ​ദ്ദാ​ക്ക​ൽ ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ വാ​ഹ​നവി​പ​ണി​യി​ൽ ക​ടു​ത്ത ആ​ഘാ​തം സൃ​ഷ്ടി​ച്ചി​രു​ന്നു.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ വാ​ഹ​നനി​ർ​മാ​താക്ക​ളാ​യ മാ​രു​തി​ക്ക് ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ 17 ശ​ത​മാ​നം വി​ല്​പ​നനേ​ട്ട​മാ​ണ് ക​ഴി​ഞ്ഞ മ​ൺ​സൂ​ൺ സീ​സ​ണി​ലു​ണ്ടാ​യ​ത്. ഇ​ത് ഈ ​വ​ർ​ഷ​വും തു​ട​രാ​നാ​കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണു ക​ന്പ​നി. ആ​ഭ്യ​ന്ത​രവി​പ​ണി​യി​ലെ മൊ​ത്ത വി​ല്പ​ന​യു​ടെ മൂ​ന്നി​ൽഒ​ന്ന് ഗ്രാ​മീ​ണ വി​പ​ണ​യി​ൽ​നി​ന്നു​ള്ള​താ​ണ്.

നോ​ട്ട് റ​ദ്ദാ​ക്ക​ലി​നെത്തു​ട​ർ​ന്ന് ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ വി​ല്പ​ന​യി​ൽ 11 ശ​ത​മാ​നം ഇ​ടി​വാ​ണ് ക​ഴി​ഞ്ഞ ന​വം​ബ​റി​ലു​ണ്ടാ​യ​ത്. എ​ന്നാ​ൽ, ഡി​സം​ബ​റി​ൽ 18 ശ​ത​മാ​നം വി​ല്പ​നനേ​ട്ട​മു​ണ്ടാ​ക്കാ​നും സാ​ധി​ച്ചി​രു​ന്നു.

ഹോ​ണ്ട​യു​ടെ ഏ​റ്റ​വും പു​തി​യ മോ​ഡ​ലാ​യ ഡ​ബ്ല്യുആ​ർ​വി​ക്ക് ന​ഗ​ര​ങ്ങ​ളി​ലും ഗ്രാ​മ​ങ്ങ​ളി​ലും മി​ക​ച്ച സ്വീ​ക​ര​ണ​മാ​ണു ല​ഭി​ക്കു​ന്ന​ത്. മ​ൺ​സൂ​ൺ സീ​സ​ണി​ൽ ഗ്രാ​മപ്ര​ദേ​ശ​ങ്ങ​ളി​ൽ ഡ​ബ്ല്യു​ആ​ർ​വി​യു​ടെ വി​ല്പ​ന ഉ​യ​ർ​ത്താ​ൻ ഉ​ദ്ദേശി​ക്കു​ന്ന​തെ​ന്നും ജ്ഞാ​നേ​ശ്വ​ർ സെ​ൻ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​കവ​ർ​ഷം ഹോ​ണ്ട​യു​ടെ ഗ്രാ​മീ​ണമേ​ഖ​ല​യി​ലെ വി​ല്പ​ന​യി​ൽ 25 ശ​ത​മാ​നം ഉ​യ​ർ​ച്ച​യാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

2013-ൽ ​ഇ​ത് 12 ശ​ത​മാ​നം ആ​യി​രു​ന്നു.
മ​ൺ​സൂ​ൺ സീ​സ​ണി​ൽ വി​ല്​പ​ന ഉ​യ​ർ​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ട​യോ​ട്ട. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ മ​ൺ​സൂ​ൺ മോ​ശ​മാ​യി​രു​ന്ന​തി​നാ​ൽ പ്ര​തീ​ക്ഷി​ച്ച നേ​ട്ട​മു​ണ്ടാ​യി​ല്ല. ഈ ​വ​ർ​ഷം മി​ക​ച്ച മ​ൺ​സൂ​ൺ ല​ഭി​ക്കു​മെ​ന്ന പ്ര​വ​ച​നം ഏ​റെ പ്ര​തീ​ക്ഷ ന​ല്കു​ന്നു​ണ്ടെ​ന്ന് ട​യോ​ട്ട കി​ർ​ലോ​സ്ക​ർ മോ​ട്ടോ​ർ​സ് ഡ​യ​റ​ക്ട​ർ എ​ൻ. രാ​ജ പ​റ​ഞ്ഞു.

മ​ൺ​സൂ​ൺ ല​ക്ഷ്യ​മാ​ക്കി ഗ്രാമീ​ണമേ​ഖ​ല​യി​ൽ വി​ല്പ​ന ഉ​യ​ർ​ത്താ​നായി ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ഡീ​ല​ർ​മാ​ർ​ക്ക് കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ളാണ് ഹ്യുണ്ടായി ന​ല് കു​ന്നത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലും മി​ക​ച്ച നേ​ട്ട​മാ​ണ് ഈ ​സീ​സ​ണി​ൽ ഹ്യു​ണ്ടാ​യി​ക്ക് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​കവ​ർ​ഷം 23 ശ​ത​മാ​നം വി​ല്പ​നനേ​ട്ട​മാ​ണ് ഗ്രാ​മീ​ണമേ​ഖ​ല ഹ്യു​ണ്ടാ​യി​ക്ക് ന​ല്കി​യ​ത്.

Related posts