കാലംതെറ്റിയ മഴ കാലനാകുന്നു..! ശക്തമായ കാറ്റിലും മഴയിലും ഓടുന്ന ബൈക്കിനു മുകളിൽ മരം വീണ് യുവാവ് മരിച്ചു; പുറകിലിരുന്നയാൾ ഗുരുതരപരുക്കുകളോടെ ആശുപത്രിയിൽ

രാ​ജ​കു​മാ​രി: കൊ​ച്ചി – ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ പൂ​പ്പാ​റ ഇ​റ​ച്ചി​പ്പാ​റ​യ്ക്കു സ​മീ​പം വ​ൻ​മ​രം ക​ട​പു​ഴ​കി ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബൈ​ക്കി​നു മു​ക​ളി​ൽ​വീ​ണ് യു​വാ​വ് മ​രി​ച്ചു. ശാ​ന്ത​ന്പാ​റ പ​ന്ത​ടി​ക്ക​ളം ട്രൈ​ബ​ൽ കോ​ള​നി​യി​ൽ നി​ര​പ്പേ​ൽ രാ​ജു​വി​ന്‍റെ മ​ക​ൻ മ​നു (21) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ​ക്കൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന സു​ഹൃ​ത്ത് ന​ന്ദു സെ​ൽ​വ​രാ​ജി​നെ (19) പ​രി​ക്കു​ക​ളോ​ടെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പത്രിയി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. പ​ഞ്ച​റാ​യ ട​യ​ർ ന​ന്നാ​ക്കാ​ൻ ട​യ​റു​മാ​യി പ​ന്ത​ടി​ക്ക​ള​ത്തു​നി​ന്നു ബൈ​ക്കി​ൽ പൂ​പ്പാ​റ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ക​ന​ത്ത മ​ഴ​യ്ക്കൊ​പ്പ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ ഇ​റ​ച്ചി​പ്പാ​റ​യ്ക്കു സ​മീ​പ​ത്തെ വ​ലിയ മ​രം ക​ട​പു​ഴ​കി റോ​ഡി​ലേ​ക്ക് പ​തി​ച്ചു. മ​ര​ത്തി​ന്‍റെ ഒ​രു ശി​ഖ​രം ബൈ​ക്കി​നു മു​ക​ളി​ലാണു വീണത്.

തൊ​ട്ടു​പി​ന്നാ​ലെ​യെ​ത്തി​യ വാ​ഹ​ന​ത്തി​ലെ യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും​ചേ​ർ​ന്ന് ഇ​രു​വ​രെ​യും മ​ര​ത്തി​ന​ടി​യി​ൽ​നി​ന്ന് പു​റ​ത്തെ​ത്തി​ച്ചെ​ങ്കി​ലും ദേ​ഹ​മാ​സ​ക​ലം പ​രി​ക്കേ​റ്റ മ​നു സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ന​ന്ദു​വി​ന്‍റെ വ​ല​തു​കാ​ലി​നും കൈ​ക​ൾ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. മ​നു​വാ​ണ് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​തെ​ന്നു പ​റ​യു​ന്നു.

മ​നു​വി​ന്‍റെ മൃ​ത​ദേ​ഹം നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. ശാ​ന്ത​ന്പാ​റ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. കു​മാ​രി​യാ​ണ് മ​നു​വി​ന്‍റെ മാ​താ​വ്. സ​ഹോ​ദ​ര​ൻ: മ​ഞ്ജേ​ഷ്.

Related posts