അന്ന് ദിലീപിനൊപ്പം, ഇന്ന്..! മ​ഞ്ജു​വി​നൊ​പ്പം മ​ന്യ

ര​ണ്ടാ​യി​രം കാ​ല​ഘ​ട്ട​ത്തി​ൽ മ​ല​യാ​ള​സി​നി​മ​യി​ൽ തി​ള​ങ്ങി​നി​ന്ന താ​ര​മാ​യി​രു​ന്നു മ​ന്യ. വി​കൃ​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ അ​വ​ത​രി​പ്പി​ക്കാ​ൻ മ​ല​യാ​ള സം​വി​ധാ​യ​ക​രു​ടെ മ​ന​സി​ൽ ആ​ദ്യ​മെ​ത്തു​ന്ന മു​ഖം ന​ടി മ​ന്യ​യു​ടേ​താ​യി​രു​ന്നു. വി​വാ​ഹ ശേ​ഷം മ​റ്റു നാ​യി​ക​മാ​രെപ്പോ​ലെ മ​ന്യ​യും ഈ ​രം​ഗം വി​ട്ടു. എ​ന്നാ​ൽ മ​ന്യ​യു​ടെ ഒ​രു ഫോ​ട്ടോ ഫേ​സ്ബു​ക്കി​ൽ വൈ​റ​ലാ​കു​ക​യാ​ണ്.

ദി​ലീ​പി​ന്‍റെ നാ​യി​ക​യാ​യി മ​ല​യാ​ള​ത്തി​ലെ​ത്തി​യ മ​ന്യ, മ​ഞ്ജു വാ​ര്യ​ർ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന ഫോ​ട്ടോ ആ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഫി​ലിം അ​വാ​ർ​ഡ് സ്വീ​ക​രി​ക്കാ​ൻ മ​ഞ്ജു എ​ത്തി​യ​പ്പോ​ഴാ​ണ് ഈ ​ഫോ​ട്ടോ എ​ടു​ത്ത​ത്. മ​ന്യ ഇ​പ്പോ​ൾ കു​ടും​ബ​ത്തി​നൊ​പ്പം അ​മേ​രി​ക്ക​യി​ൽ സെ​റ്റി​ൽ​ഡാ​ണ്. അ​മേ​രി​ക്ക​യി​ൽ ന​ട​ന്ന അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങി​ൽ മ​ഞ്ജു വാ​ര്യ​ർ​ക്കൊ​പ്പം ഗീ​തു മോ​ഹ​ൻ​ദാ​സും പ​ങ്കെ​ടു​ത്തി​രു​ന്നു. ഗീ​തു​വി​നും മ​ഞ്ജു​വി​നു​മൊ​പ്പ​മാ​ണ് മ​ന്യ​യു​ടെ ഫോ​ട്ടോ.

മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ദി​ലീ​പ് ഷോ 2017 ​ന്‍റെ ഭാ​ഗ​മാ​യി കാ​വ്യ മാ​ധ​വ​നും ദി​ലീ​പും വ​ന്ന​പ്പോ​ഴും മ​ന്യ ഉ​ണ്ടാ​യി​രു​ന്നു. താ​ര​ദ​ന്പ​തി​ക​ളെ സ്വീ​ക​രി​ച്ച മ​ന്യ അ​വ​ർ​ക്കൊ​പ്പം നി​ന്നും ഫോ​ട്ടോ പ​ക​ർ​ത്തി​യി​രു​ന്നു. ലോ​ഹി​ത​ദാ​സ് സം​വി​ധാ​നം ചെ​യ്ത ജോ​ക്ക​ർ(2000) എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ദി​ലീ​പി​ന്‍റെ നാ​യി​ക​യാ​യാ​ണ് മ​ന്യ മ​ല​യാ​ള സി​നി​മ​യി​ൽ എ​ത്തി​യ​ത്. തു​ട​ർ​ന്ന് കു​ഞ്ഞി​ക്കൂ​ന​ൻ എ​ന്ന ചി​ത്ര​ത്തി​ലും മ​ന്യ ദി​ലീ​പി​നൊ​പ്പം അ​ഭി​ന​യി​ച്ചു. പി​ന്നീ​ടു വ​ണ്‍ മാ​ൻ ഷോ, ​രാ​ക്ഷ​സ രാ​ജാ​വ്, വ​ക്കാ​ല​ത്ത് നാ​രാ​യ​ണ​ൻ കു​ട്ടി, സ്വ​പ്ന​ക്കൂ​ട്, സ്വ​ന്തം മാ​ള​വി​ക, ഉ​ട​യോ​ൻ, അ​പ​രി​ചി​ത​ൻ, ര​ക്ഷ​ക​ൻ, പ​റ​ഞ്ഞു തീ​രാ​ത്ത വി​ശേ​ഷ​ങ്ങ​ൾ, പ​തി​നൊ​ന്നി​ൽ വ്യാ​ഴം തു​ട​ങ്ങി​യ മ​ല​യാ​ള സി​നി​മ​ക​ളി​ലെ മ​ന്യ​യു​ടെ വേ​ഷ​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

മ​ല​യാ​ള​ത്തി​ൽ മാ​ത്ര​മ​ല്ല, ത​മി​ഴി​ലും തെ​ലു​ങ്കി​ലും ക​ന്ന​ട​യി​ലും മ​ന്യ അ​ഭി​ന​യി​ക്കു​ക​യും വി​ജ​യം കാ​ണു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നാ​ലേ നാ​ല് ത​മി​ഴ് ചി​ത്ര​ങ്ങ​ളേ ചെ​യ്തു​ള്ളൂ​വെ​ങ്കി​ലും നാ​ലും ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​വ​യാ​ണ്. സി​നി​മ​യി​ൽ അ​വ​സ​ര​ങ്ങ​ൾ കു​റ​ഞ്ഞ​പ്പോ​ൾ സീ​രി​യ​ലി​ലും സാ​ന്നി​ധ്യം അ​റി​യി​ച്ചു. വി​വാ​ഹ​ത്തോ​ടെ മ​റ്റ് നാ​യി​ക​മാ​രെപ്പോലെ മ​ന്യ​യും ക​ളം​വി​ട്ടു. 2008 മേയ് 31 നാ​ണ് മ​ന്യ​യു​ടെ​യും സ​ത്യ പ​ട്ടേ​ലി​ന്‍റെ​യും വി​വാ​ഹം ന​ട​ന്ന​ത്.

Related posts