ആ കാമുകൻ നിങ്ങളല്ലേ..! മാ​ള​യി​ൽ സി​നി​മാ സ്റ്റൈ​ലി​ൽ ഗു​ണ്ടാആ​ക്ര​മ​ണം; രണ്ട് മക്കളുള്ള സ്ത്രീയുമായി ഒളിച്ചോടിയ കാമുകനാണെന്ന് തെറ്റിദ്ധരിച്ച് യുവാവിന് മർദനം

mardanamമാ​ള : മാ​ള​യി​ൽ സി​നി​മാ സ്റ്റൈ​ലി​ൽ ഗു​ണ്ടാ ആ​ക്ര​മ​ണം. അ​ങ്ക​മാ​ലി​യി​ൽ നി​ന്ന് മാ​ള​യി​ൽ വി​വാ​ഹാ​വ​ശ്യ​ത്തി​ന് വ​ന്ന യു​വാ​വി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണു​ണ്ടായ​ത്. 26 വ​യ​സ്സു​ള്ള ര​ഞ്ജി​ത് എ​ന്ന യു​വാ​വാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

അ​ന്ന​മ​ന​ട പെ​ട്രോ​ൾ പ​ന്പി​ന്‍റെ പ​രി​സ​ര​ത്തുവ​ച്ച് വെ​ർ​ട്ടി​ക​യി​ലും കെഎൽ ബിഎപി 4767 ന​ന്പ​റി​ലു​ള്ള ഇ​ന്നോ​വ​യി​ലു​മാ​യി വ​ന്ന പ​തി​ന​ഞ്ചോ​ളം പേ​ര​ട​ങ്ങു​ന്ന സം​ഘം ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. യു​വാ​വ് സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന്‍റെ മു​ന്നി​ലും പി​ന്നിലു​മാ​യി വ​ണ്ടി ബ്ലോ​ക്ക് ചെ​യ്ത് യു​വാ​വി​നെ പി​ടി​ച്ച് ഇ​റ​ക്കി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. യു​വാ​വി​നെ ക​ര​ണ​ത്ത് അ​ടി​യ്ക്കു​ക​യും ച​വി​ട്ടി താ​ഴെ ഇ​ടു​ക​യും ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​നി​ടെ യു​വാ​വി​ന്‍റെ ക​ഴു​ത്തി​ൽ ഉ​ണ്ട ായി​രു​ന്ന 14 ഗ്രാം ​തൂ​ക്ക​മു​ള്ള മാ​ല​യും നാലുഗ്രാം ​തൂ​ക്ക​മു​ള്ള ലോ​ക്ക​റ്റും ന​ഷ്ട​പ്പെ​ട്ടു.

പ​രി​ക്കേ​റ്റ യു​വാ​വി​നെ മാ​ള ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​തേ​സ​മ​യം ആ​ളു​മാ​റി ആ​ക്ര​മി​ച്ച​താ​ണെ​ന്നും ര​ണ്ട് മ​ക്ക​ളു​ള്ള ഒ​രു സ്ത്രീ ​സ്ഥ​ലം വി​റ്റ 40 ല​ക്ഷ​ത്തോ​ളം രൂ​പ​യു​മാ​യി കാ​മു​ക​നോ​ടൊ​പ്പം ക​ട​ന്നു​ക​ള​യു​ക​യും ആ ​കാ​മു​ക​നാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് ആ​ക്ര​മി​ച്ച​താ​ണെ​ന്നും പ​റ​യു​ന്നു.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ണ്ട്.

Related posts